ചെറിയ ചിലവിൽ നാലുകെട്ട് വീട് ആയാലോ.!? കേരള തനിമയിൽ ആരും കൊതിക്കും നടുമുറ്റമുള്ള വീടും പ്ലാനും; പുതുമയാർന്ന പഴയ ശൈലി.!! | 1600 SQFT 2 BHK Nalukett House Plan malayalam

1600 SQFT 2 BHK Nalukett House Plan malayalam : പഴയകാല വീടുകളെ ഓർമിപ്പിക്കുന്ന രീതിയിൽ എന്നാൽ അത്യാധുനിക സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് നിർമ്മിച്ച ആലപ്പുഴ ജില്ലയിലെ ‘ഇതൾ’ എന്ന വീടിനെ പറ്റി വിശദമായി മനസ്സിലാക്കാം. പഴമയും പുതുമയും ഒത്തിണക്കിക്കൊണ്ട് നിർമ്മിച്ച ഈ വീടിന് വിശാലമായ മുറ്റമാണ് ഉള്ളത്. അവിടെ നിന്നും പ്രവേശിക്കുന്നത് ലാറ്ററേറ്റ് ബ്രിക്ക് ഉപയോഗിച്ച് നിർമ്മിച്ച തൂണുകളോട് കൂടിയ സിറ്റൗട്ടിലേക്ക് ആണ്.

ഇവിടെ ഫ്ളോറിങ്ങിനായി വിട്രിഫൈഡ് ടൈലുകളാണ് ഉപയോഗപ്പെടുത്തിയത്. റൂഫിങ്ങിൽ ട്രസ് വർക്ക് ചെയ്ത് ഓട് പാകി നൽകിയിരിക്കുന്നു. പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിപ്പത്തിൽ തന്നെ ഗസ്റ്റ് ഏരിയ ഒരുക്കിയിട്ടുണ്ട്. വീടിന്റെ ഏറ്റവും പ്രധാന ആകർഷണത ഗസ്റ്റ് ഏരിയയോട് ചേർന്ന് നൽകിയിട്ടുള്ള നടുമുറ്റമാണ്. നടുമുറ്റം ടൈൽസ് പാകി വെള്ളം കെട്ടി നിൽക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്.

ഇതിന് ചുറ്റുമായാണ് വീടിന്റെ മറ്റു ഭാഗങ്ങളെല്ലാം അറേഞ്ച് ചെയ്ത് നൽകിയിട്ടുള്ളത്. മൂന്ന് ബെഡ്റൂമുകളാണ് ഈ വീടിനുള്ളത്. ഇതിൽ രണ്ടെണ്ണം അറ്റാച്ച്ഡ് ബാത്റൂം സൗകര്യം നൽകിയിരിക്കുന്നു. എല്ലാ ബെഡ്റൂമുകളും അത്യാവശ്യം നല്ല രീതിയിൽ വലിപ്പമുള്ളതും വായു സഞ്ചാരം ലഭിക്കുന്ന രീതിയിലുമാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. മൂന്നാമത്തെ ബെഡ്റൂം ഫർണിച്ചറുകൾ നൽകാതെ വിശാലമായി ഇടുകയാണ് ചെയ്തിട്ടുള്ളത്.

ഡൈനിങ് ഏരിയ വീടിന്റെ തെക്കിനി ഭാഗത്തായി സെറ്റ് ചെയ്തിരിക്കുന്നു. അതോട് ചേർന്ന് തന്നെ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് അടുക്കളയും ഒരുക്കിയിട്ടുണ്ട്. സാധനങ്ങൾ സൂക്ഷിക്കുന്നതിനായി ഒരു സ്റ്റോറും കൂടി ഇവിടെ നൽകിയിട്ടുണ്ട്. ഡൈനിങ് ഏരിയയോട് ചേർന്ന് വരുന്ന ഭാഗത്ത് വാഷ് ഏരിയ കോമൺ ടോയ്ലറ്റ് എന്നിവയും സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ മനോഹരമായി പണി കഴിപ്പിച്ച ഈ ഒരു പഴമ നിറഞ്ഞ വീടിന് ഇന്റീരിയർ വർക്ക് ഉൾപ്പെടെ 30 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ് വന്നിട്ടുള്ളത്.