10 ലക്ഷം രൂപയുടെ ഈ വീട് സൗജന്യമായി നിങ്ങൾക്ക് സ്വന്തമാക്കാം.!! 2 ബെഡ്‌റൂം അടിപൊളി വീടും പ്ലാനും വീഡിയോ കണ്ടു നോക്കൂ.!! | 10 Lakh 470 SQFT 2 BHK House Plan

10 Lakh 470 SQFT 2 BHK House Plan : രണ്ട് ബെഡ്‌റൂം, അടുക്കള, ഹാൾ, ഒരു ബാത്രൂം, സിറ്റ്ഔട്ട്‌ അടങ്ങിയ 470 സ്ക്വയർ ഫീറ്റിൽ സ്ഥിതി ചെയ്യുന്ന വീട് പരിചയപ്പെടാം. ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് വീട് മുഴുവൻ ഡിസൈൻ ചെയ്തിരിക്കുന്നത്. 470 സ്ക്വയർ ഫീറ്റിൽ സിംഗിൾ ഫ്ലോറിലാണ് വീട് സ്ഥിതി ചെയ്തിരിക്കുന്നത്. നല്ലൊരു വിശാലമായ സിറ്റ്ഔട്ടാണ് വീടിനു വേണ്ടി ഒരുക്കി വെച്ചിരിക്കുന്നത്. സിറ്റ്ഔട്ടിൽ നിന്നും നേരെ കയറി ചെല്ലുന്നത് പ്രധാന ഹാളിലേക്കാണ്.

ഡൈനിങ് ഏരിയയും ഈ ഹാളിലാണ് ഉൾപ്പെടുത്തിരിക്കുന്നത്. 250*306 സൈസിലാണ് ഈ ഹാൾ വരുന്നത്. ഈ ഹാളിന്റെ രണ്ട് വശത്തായിട്ടാണ് രണ്ട് കിടപ്പ് മുറികൾ വരുന്നത്. രണ്ട് ബെഡ്റൂമിന്റെ ഇടയിലാണ് ടോയ്ലറ്റ് വന്നിരിക്കുന്നത്. രണ്ട് കിടപ്പ് മുറികളും അത്യാവശ്യം വലിയ സൈസിൽ തന്നെയാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.

രണ്ട് ബെഡ്‌റൂമിൽ നിന്ന് ഒരുപോലെ പ്രവേശിക്കാൻ കഴിയുന്ന രീതിയിലാണ് ടോയ്ലറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. ആദ്യട്ടത്തെ കിടപ്പ് മറി വെച്ച് നോക്കുമ്പോൾ രണ്ടാമത്തെ കിടപ്പ് മുറിയുടെ വലിപ്പം നന്നേ രീതിയിൽ കുറവാണ്. ഹാളിൽ നിന്നും നേരെ അടുക്കളയിലേക്ക് പ്രവേശിക്കാൻ കഴിയുന്ന രീതിയിലാണ് അടുക്കളയുടെ കവാടം ഡിസൈൻ ചെയ്തിരിക്കുന്നത്. എല്ലാം വീട്ടിൽ ഉള്ളത് പോലെ ആവശ്യത്തിലധികം സൗകര്യങ്ങളാണ് ഈ അടുക്കളയിലുള്ളത്.

രണ്ടിൽ കൂടുതൽ പേർക്ക് സുഖകരമായി നിന്ന് കൈകാര്യം ചെയ്യാനുള്ള സ്ഥലം ഈ അടുക്കളയിലുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. അടുക്കളയുടെ ഇടത് വശത്താണ് പുറത്തേക്കുള്ള വഴി നൽകിരിക്കുന്നത്. ഒരു സാധാരണ കുടുബത്തിനു സുഖമായി കഴിയാൻ രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഏകദേശം പത്ത് ലക്ഷം രൂപയാണ് ഈ വീടിനു ചിലവാകേണ്ടി വന്ന തുക.