എല്ലാ സൗകര്യങ്ങളോടും കൂടി 10 ലക്ഷത്തിന്റെ വീട് ആയാലോ.!? സാധാരണക്കാരന്റെ കയ്യിലൊതുങ്ങും സ്വപ്‌ന ഭവനം.!! | 10 Lakh 2 BHK House Plan Malayalam

10 Lakh 2 BHK House Plan Malayalam : ലാളിത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ചില വീടുകളാണ് നമ്മൾ കാണുന്നത്. ലൈഫ് മിഷനിൽ നിന്നും ലഭിച്ച ചെറിയ തുകയും ഒരു കുടുബത്തിന്റെ ഏറെ നാളത്തെ കഷ്ടപ്പാടിനു ശേഷമാണ് ഇത്തരമൊരു വീട് ഈ കുടുബത്തിനു സ്വന്തമാക്കാൻ സാധിച്ചത്. സജി എന്ന മത്സ്യ തൊഴിലാളിയുടെ മനോഹരമായ വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്.

നിർമ്മാണത്തിന്റെ മികവും വീടിന്റെ എലിവേഷനും ഏറെ ശ്രെദ്ധ നേടാൻ കഴിഞ്ഞിട്ടുണ്ട്. മുന്നിൽ ഇടത് വശത്തായി സിറ്റ്ഔട്ട്‌ ഒരുക്കിട്ടുണ്ട്. അലങ്കാര പണി ചെയ്ത തൂണും ചുവറുകളിൽ ടെക്സ്റ്റ്ർ വർക്ക് ചെയ്തിരിക്കുന്നതായി കാണാം. ടൈലിൽ പാകി വളരെ സുന്ദരമാക്കിരിക്കുകയാണ്. രണ്ട് പാളികൾ കൊണ്ടാണ് പ്രധാന വാതിൽ നിർമ്മിച്ചിട്ടുള്ളത്. വാതിൽ തുറന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ രസകരമായി ഒരുക്കിട്ടുള്ള ഗസറ്റിങ് മുറിയിലേക്കാണ്.

ചെറിയ വീടാണെങ്കിലും എല്ലാ സൗകര്യങ്ങൾ ഈ വീട്ടിൽ അടങ്ങിട്ടുണ്ട്. എൽഇഡി വർക്കുകൾ ഒക്കെ ചെയ്ത് സീലിംഗ് ഗംഭീരമാക്കിട്ടുണ്ട്. രണ്ട് കിടപ്പ് മുറികളാണ് ഈ വീട്ടിലുള്ളത്. ആദ്യത്തിലേക്ക് നീങ്ങുമ്പോൾ വിശാലവും വൃത്തിയിലും മുന്നിൽ നിൽക്കുന്ന മനോഹരമായ മുറി. രണ്ടാമത്തെ മുറിയിലേക്ക് പ്രവേശിക്കുമ്പോൾ നല്ല ക്രോസ്സ് വെന്റിലേഷനുള്ള മുറിയാണ്. ആവശ്യത്തിനു സ്ഥലമുണ്ട്. അതികം കണ്ടിട്ടില്ലാത്ത ടൈൽ ഡിസൈനാണ് ഈ മുറിയിൽ ഉപയോഗിച്ചിരിക്കുന്നത്.

ഇടത് വശത്തായി തന്നെ കോമൺ ടോയ്ലറ്റ് കാണാം. ലൈഫ് മിഷന്റെ പ്ലാനിൽ ഉണ്ടായിരുന്ന അടുക്കളയായിരുന്നു ഡൈനിങ് റൂമാക്കി മാറ്റിയത്. അതിന്റെ ഇടത് വശത്ത് പ്രേത്യേകമായ അടുക്കള നിർമ്മിച്ചുയെടുക്കുകയായിരുന്നു. ആറ് പേർക്ക് ഇരിക്കാൻ കഴിയുന്ന ഇരിപ്പിടവും സ്റ്റീലും ഗ്ലാസ്സ് കൊണ്ട് നിർമ്മിച്ചിട്ടുള്ള മേശ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അടുക്കള വിശേഷം വീഡിയോയിലൂടെ തന്നെ കണ്ടറിയാം.