അഞ്ചു മിനുട്ടിൽ മൊരിഞ്ഞ ഗോതമ്പ് ദോശ.!! ഗോതമ്പ് ദോശ ഉണ്ടാക്കുമ്പോൾ ഈ സീക്രെട് ചേരുവ കൂടി ചേർത്ത് നോക്കൂ; പിന്നെ കറികൾ ഒന്നും വേണ്ടേ വേണ്ടാ.!! | Tasty Crispy Wheat Dosa Recipe

Tasty Crispy Wheat Dosa Recipe : ഗോതമ്പു ദോശ എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നവരാണോ നിങ്ങളുടെ വീട്ടിൽ? എന്നാൽ ഗോതമ്പു ദോശ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. പിന്നേ, ഇത് ഉണ്ടാക്കുമ്പോൾ ഒരു കറിയുടെയും ആവശ്യമില്ല കേട്ടോ. എന്നാൽ കറി വേണ്ടവർക്ക് അതിനായി ഒരു ഉഗ്രൻ ടൊമാറ്റോ ചട്ണിയുടെ റെസിപ്പിയും ഇതോടൊപ്പം ഉണ്ട്. അപ്പോൾ ഈ വെറൈറ്റി ഗോതമ്പു ദോശ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ? അതിനായി ആദ്യം തന്നെ ഒരു കാൽ കപ്പ്‌ പാലിൽ കാൽ കപ്പ്‌ റവ കുതിർക്കുക.

പത്ത് പതിനഞ്ചു മിനിറ്റ് കഴിയുമ്പോൾ ഇത് കുതിർന്നു വീർത്തു വരും. മറ്റൊരു ബൗളിൽ ഒരു കപ്പ്‌ ഗോതമ്പു മാവ് എടുക്കുക. ഇതിലേക്ക് ഒന്നര കപ്പ്‌ വെള്ളം ഒഴിക്കണം. അതിന് ശേഷം പാലിൽ കുതിർത്തു വച്ചിരിക്കുന്ന റവ ചേർത്ത് നന്നായി ഇളക്കണം. ആവശ്യത്തിന് ഉപ്പും ഒരു സ്പൂൺ പഞ്ചസാരയും ചേർത്ത് ഒരു സ്പൂൺ വെളിച്ചെണ്ണയും ചേർക്കുക. എന്നിട്ട് മിക്സിയുടെ ജാറിൽ ഇട്ട് നന്നായിട്ട് ഒന്ന് അടിച്ചെടുത്താൽ കട്ടകൾ ഉടഞ്ഞു നല്ല പേസ്റ്റ് പരുവത്തിൽ ഗോതമ്പു മാവ് കിട്ടും.

എന്നിട്ട് ദോശ ചുട്ടെടുക്കാം. ഇതിനൊപ്പം കഴിക്കാൻ പറ്റുന്ന കോമ്പിനേഷൻ ആണ് ടൊമാറ്റോ ചട്ണി. അതിനായി ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് നാല് വെളുത്തുള്ളി, രണ്ട് പച്ചമുളക്, ഒരു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് വേവിക്കണം. ഇതിലേക്ക് ഒരു തക്കാളിയും കൂടി ഇട്ട് വേവിക്കണം. ശേഷം ഒരു സ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പും കൂടി ചേർക്കണം. വെളിച്ചെണ്ണയിൽ കടുകും വറ്റൽ മുളകും കറിവേപ്പിലയും ഇട്ട് താളിച്ചാൽ നല്ല കിടിലൻ ടൊമാറ്റോ ചട്ണി റെഡി.

അപ്പോൾ ഇനി മുതൽ വീട്ടിലെ കുട്ടികളും മുതിർന്നവരും ഒരു പോലെ പറയും ഇനി ഗോതമ്പു ദോശ മതി എന്ന്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit : Vichus Vlogs