നിർത്താതെ കഴിച്ചു കൊണ്ടേയിരിക്കും ഈ ആവിയിൽ വേവിച്ച പലഹാരം കഴിച്ചാൽ; നാലുമണി ചായക്ക് ഞൊടിയിടയിൽ തയ്യാറാക്കാം… | Steamed Evening Snack Recipe Malayalam
Steamed Evening Snack Recipe Malayalam : റവ കൊണ്ട് നല്ല രുചിയുള്ള ആഹാരപദാർത്ഥങ്ങൾ ഉണ്ടാക്കാം എങ്കിലും പലപ്പോഴും കുട്ടികൾക്ക് കഴിക്കുവാൻ അത് ഇഷ്ടമായി വരണമെന്നില്ല. എന്നാൽ ആവിയിൽ വേവി ച്ചെടുത്ത ആഹാരപദാർത്ഥങ്ങൾ കുട്ടികൾക്ക് അത്ര താല്പര്യക്കുറവ് ഒന്നും ഉണ്ടാകണ മെന്നില്ല. എന്നാൽ ഇപ്പോൾ റവ കൊണ്ട് ആവിയിൽ വേവിച്ചെടുത്ത നല്ല ഒരു അടി പൊളി നാലുമണി പലഹാരം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
അതിനായി ഒരു കപ്പ് റവ വെള്ള മൊഴിച്ച് 10 മിനിറ്റ് നേരം വെക്കുകയാണ് ആദ്യം വേണ്ടത്. അകത്തു നിറയ്ക്കാനുള്ള അതിനായി ഒരു പാൻ അടുപ്പിൽ വച്ച് നന്നായി ചൂടായ ശേഷം അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കാം. രുചി ഇഷ്ടമല്ലാത്തവർക്ക് വെളിച്ചെണ്ണയും ചേർക്കാവുന്നതാണ്. എന്നാൽ ഇന്ന് നമ്മൾ ഉണ്ടാക്കുന്ന പലഹാരത്തിന് രുചിവർദ്ധിപ്പിക്കു ന്നതിനായി നെയ് തന്നെയാണ് ഉചിതം.

ഒന്ന് ഉരുകി വരുമ്പോഴേക്കും അതിലേക്ക് തേങ്ങ ചേർത്ത് നന്നായി ഇളക്കി കൊടുത്തു പച്ചമണം മാറുന്നതുവരെ എടുക്കാവുന്നതാണ്. അതിനുശേഷം ഇതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് കൂടി ചേർത്തു കൊടുക്കാം. തേങ്ങാ ചിരകിയത് നന്നായി മിക്സ് ചെയ്ത് അതിൻറെ നിറം മാറുന്നത് വരെ ഇളക്കി എടുക്കാവുന്നതാണ്. അതിൻറെ നിറം ഒന്ന് മാറി വരുമ്പോഴേക്ക്ഒരു കപ്പ് ചിരകിയ ശർക്കര കൂടി അതിലേക്ക് ചേർത്തു കൊടുക്കാം.
ശർക്കര വളരെ പെട്ടെന്ന് കിട്ടുന്നതി നായി ഒന്നോ രണ്ടോ ടീസ്പൂൺ വെള്ളം കൂടി ചേർത്ത് കൊടുക്കാ വുന്നതാണ്. ശർക്കര പാവ് കാച്ചി ഇതിലേക്ക് ഒഴിച്ച് ചേർക്കുമ്പോൾ അധിക വെള്ളം ചേർത്ത് രീതിയിൽ വേണം അത് എടുക്കുവാൻ. ഇങ്ങനെ ഒഴിച്ച ശേഷം ശർക്കരയും ആയി നന്നായി ഇതൊന്ന് മിക്സ് ചെയ്തു എടുക്കുക. Steamed Snack Recipe.. Video Credits : Pachila Hacks