വീട്ടിൽ പച്ചരി ഇരിപ്പുണ്ടോ എങ്കിൽ യൂട്യൂബിൽ വൈറൽ ആയ ഈ പലഹാരം രാവിലത്തെ ചായക്കടിക്കായി തയ്യാറാക്കി നോക്കൂ; എല്ലാവരും ചോദിച്ചു വാങ്ങി കഴിക്കും തീർച്ച… | Soft Panjiyappam Recipe Malayalam

0

Soft Panjiyappam Recipe Malayalam : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് പച്ചരികൊണ്ടുള്ള അടിപൊളി പഞ്ഞിയപ്പത്തിന്റെ റെസിപ്പിയാണ്. അതിനായി ആദ്യം 1 കപ്പ് പച്ചരി ഒരു പാത്രത്തിൽ എടുക്കുക. എന്നിട്ട് അതിലേക്ക് 2 നുള്ള് ഉലുവ ചേർക്കുക. എന്നിട്ട് വെള്ളം ഒഴിച്ച് നല്ലപോലെ കഴുകിയെടുക്കുക. അതിനുശേഷം ഇതിലേക്ക് നല്ലവെള്ളം ചേർക്കുക. എന്നിട്ട് അടച്ചുവെച്ച് ഏകദേശം 2 മണിക്കൂർ കുതിർത്തു വെക്കുക.

അരി നന്നായി കുതിർന്നു വന്നശേഷം കുതിർത്ത വെള്ളം ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് പച്ചരി ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. പിന്നീട് അതിലേക്ക് 1/2 കപ്പ് തേങ്ങചിരകിയത്, 1/2 കപ്പ് ചോറ്, 1/4 tsp പെരുംജീരകം, 1/4 tsp നല്ലജീരകം, കുതിർത്ത വെള്ളത്തിൽനിന്നും 3/4 കപ്പ് വെള്ളം എന്നിവ ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. അതിനുശേഷം തയ്യാറാക്കിയ മാവ് ഒരു പാത്രത്തിലേക്ക് മാറ്റുക.

ഇത് അടച്ചുവെച്ച് ഏകദേശം 5 മണിക്കൂർ മാറ്റിവെക്കുക. ഇപ്പോൾ മാവ് നന്നായി പൊന്തി വന്നിട്ടുണ്ടാകും. ഇനി ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം. അടുത്തതായി ചൂടായ ഒരു പാനിലേക്ക് 1 tbsp വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് 1 tsp കടുക് വിട്ടുകൊടുത്ത് പൊട്ടിച്ചെടുക്കുക. ഇനി ഇതിലേക്ക് 1 സവാള അരിഞ്ഞത്, 2 പച്ചമുളക് അരിഞ്ഞത്,

കറിവേപ്പില എന്നിവ ചേർത്ത് ചെറുതായി ഒന്ന് വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് 2 നുള്ള് കായംപൊടി ചേർത്ത് നല്ലപോലെ യോജിപ്പിച്ചശേഷം ഇത് മാവിലേക്ക് ചേർത്ത് കൊടുക്കാം. എന്നിട്ട് നല്ലപോലെ മിക്സ് ചെയ്യുക. അടുത്തതായി കുഴിയുള്ള ചീനച്ചട്ടി ചൂടാക്കുക. പിന്നീട് അൽപം നെയ്യ് ചട്ടിയിൽ തേച്ചു പിടിപ്പിക്കുക. ഇനി ഇതിലേക്ക് മാവ് കയിലുകൊണ്ട് ഒഴിച്ച് അടച്ചുവെക്കുക. Video credit: sruthis kitchen

Rate this post
Leave A Reply

Your email address will not be published.