ഈ രീതിയിൽ കുരുമുളക് കാടുപോലെ വളർത്താം.!! ഇരട്ടി വിളവ് നേടുകയും ചെയ്യാം; മതിലിൽ കുരുമുളക് എളുപ്പത്തിൽ വളർത്താൻ വഴികൾ.!! | Pepper Cultivation Tips

നമ്മുടെ വീടുകളിലെ മതിലിൽ വളരെ എളുപ്പത്തിൽ കുരുമുളക് കൃഷി ചെയ്യാൻ സാധിക്കുന്നതാണ്. മരങ്ങളിൽ ആണ് കുരുമുളക് വളർത്തുന്നത് എങ്കിൽ ഇവ ഒരുപാട് മുകളിലേക്ക് വളർന്നു പോകുന്നതായി കാണാം. അങ്ങനെ വരുമ്പോൾ കുരുമുളക് ബാക്കി എന്നുള്ളത് വളരെ ദുഷ്കരമായ കാര്യമാണ്. എന്നാൽ മതിലുകളിലൂടെ വളർത്തിയെടുക്കുന്നതിന്റെ ഗുണം നമുക്ക് തന്നെ അവ പറിച്ചെടുക്കാം എന്നുള്ളതാണ്.

കുരുമുളക് ഒരുപാട് ഇനങ്ങൾ ഉള്ളവയാണ്. ശുഭകര, ശ്രീകര, കരിമുണ്ട, കുതിരവാലി, പൗർണമി ഇവയെല്ലാം തുടങ്ങി ഒരുപാട് ഇനങ്ങളിൽ കുരുമുളക് ഉണ്ട്. കുരുമുളക് കൃഷി ചെയ്യുമ്പോൾ ഓരോ സ്ഥലങ്ങളിലും ഉള്ള അനുയോജ്യമായ ഇനങ്ങൾ തിരഞ്ഞെടുക്കണം എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. പന്നിയൂർ ഒന്ന് എന്ന ഇനം തുറസ്സായ സ്ഥലങ്ങളിൽ ചെയ്യുന്ന ഒരു കുരുമുളക് ആണ്.

കുരുമുളക് കൃഷി ചെയ്യാൻ സ്ഥലം തിരഞ്ഞ് എടുക്കുമ്പോൾ തെക്കൻ വെയിൽ അടിച്ച് ചെടി കരിഞ്ഞു പോകാത്ത രീതിയിലുള്ള സ്ഥലമായിരിക്കണം തെരഞ്ഞെടുക്കുവാൻ. നമ്മുടെ പറമ്പുകളിൽ നല്ലയിനം ഉൽപാദന ശേഷിയുള്ള കുരുമുളകു ഉണ്ടെങ്കിൽ അതിൽ നിന്നുതന്നെ തൈകൾ എടുക്കാവുന്നതാണ്.

മാതൃ സസ്യം തിരഞ്ഞെടുക്കുമ്പോൾ നല്ലപോലെ ഉത്പാദനം തരുന്നവയും അതുപോലെ തന്നെ എല്ലാ വർഷവും ഒരുപോലെ ഉൽപാദനം തരുന്നവയും നല്ല പുഷ്ടിയോടെ വളരുന്നതും ആയിരിക്കണം. കുരുമുളക് വരുന്ന തിരിയുടെ നീളം വളരെ കൂടുതൽ ആണെങ്കിൽ നല്ല കുരുമുളക് ആയിരിക്കും. Pepper cultivation tips. Video credit : നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam