
എത്ര തിന്നാലും മടുക്കൂല.!! ചെറു പഴം കൊണ്ട് കുക്കറിൽ അടിപൊളി ഐറ്റം; ചെറുപഴം ഇനി എത്ര കറുത്താലും വെറുതെ വിടില്ല.!! | Pazham Jam Recipe Malayalam
Pazham Jam Recipe Malayalam : ജാം ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ നിത്യേന നമ്മൾക്ക് ഉപയോഗം വരുന്ന ഒരു വസ്തുവാണ് ജാം എന്ന് പറയുന്നത്. എന്നാൽ മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന ജാമുകളിൽ എസെൻസും ഫ്ലേവറും ചേർക്കുന്നത് ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്നതുകൊണ്ട് വീട്ടിൽ പ്രകൃതിദത്തമായ രീതിയിൽ ആരോഗ്യമുള്ള ജാം തയ്യാറാക്കുവാനാണ് അധികവും ആളുകൾ താല്പര്യപ്പെടുന്നത്.
എന്നാൽ അത് തയ്യാറാക്കുന്നതിലെ സമയവും മെനക്കേടും ഓർത്ത് പലരും അത് വേണ്ടെന്നു വയ്ക്കുമ്പോൾ വളരെ എളുപ്പത്തിൽ പഴം ഉപയോഗിച്ച് എങ്ങനെ ജാം തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് നല്ല പഴുത്ത പഴം നോക്കി തെരഞ്ഞെടുക്കുകയാണ്.
അത് തൊലി കളഞ്ഞ ശേഷം ചെറുതായി കട്ട് ചെയ്ത് ഒരു പ്രഷർകുക്കറിലേക്ക് ഇട്ടു കൊടുക്കാം. അധികം വെള്ളമൊഴിക്കാതെ പഴത്തിന് മുകളിൽ നിൽക്കത്തക്ക രീതിയിൽ കുറച്ച് വെള്ളം ഒഴിച്ച് രണ്ടോ മൂന്നോ വിസിൽ വരത്തക്ക രീതിയിൽ ഇതൊന്ന് മീഡിയം ഫ്ലെയ്മിൽ ഇട്ട് വേവിച്ച് എടുക്കാം.
കുക്കർ തുറക്കുമ്പോൾ തന്നെ ഇതിലേക്ക് ഒഴിച്ച വെള്ളത്തിൻറെ നിറത്തിന് ഒരു കളർ വ്യത്യാസം വന്നതായി നമുക്ക് കാണാൻ കഴിയും ശേഷം ഒരു പാത്രവും അരിപ്പയും എടുത്ത് വേവിച്ചുവച്ചിരിക്കുന്ന പഴം അരിപ്പയിലേക്ക് ഇട്ടുകൊടുത്ത് നന്നായി ഉടച്ച് ഇതിൻറെ നീര് മുഴുവൻ നമുക്ക് എടുക്കാവുന്നതാണ്. അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ വെച്ച് അതിലേക്ക് നമ്മൾ എടുത്തു വച്ചിരിക്കുന്ന പഴത്തിന്റെ നീര് ഒഴിച്ചുകൊടുക്കുകയാണ്. ബാക്കി പാചകരീതി അറിയാൻ താഴെ കാണുന്ന വീഡിയോ കണ്ടു നോക്കൂ.