പയ്യോളി കോഴി പൊരിച്ചത്.!! നാവിൽ കപ്പലോടും രുചിയിൽ ചിക്കൻ ഫ്രൈ; ഒരിക്കലെങ്കിലും കഴിച്ചു നോക്കണം.!! | Payyoli Chicken Fry Recipe

Payyoli Chicken Fry Recipe : വളരെ ടേസ്റ്റി യും അതുപോലെതന്നെ ഈസിയായി ഉണ്ടാക്കി എടുക്കാവുന്ന പയ്യോളി ചിക്കൻ ഫ്രൈ യെ കുറിച്ച് നോക്കാം. ഇതിനായി ആദ്യം വേണ്ടത് ഒരു കിലോ ചിക്കൻ നന്നായി കഴുകി വൃത്തി യാക്കി വയ്ക്കുക. ശേഷം ഒരു പാത്രത്തിലേക്ക് 2 കപ്പ് വെള്ളം ഒഴിച്ചു പിരിയൻ മുളക് ഇട്ട് ഒരു പത്ത് പതിനഞ്ച് മിനിറ്റ് ചൂടാക്കി എടുക്കുക.

ശേഷം ചൂടാക്കി എടുത്ത മുളക് ഒരു മിക്സിയുടെ ജാർ ഇട്ട്,,ഒന്ന് അരച്ചെടുക്കുക. ശേഷം 11 അല്ലി വെളുത്തുള്ളി മീഡിയം സൈസ് ഇഞ്ചി കുറച്ച് ചെറിയ ഉള്ളിയും കൂടി ചേർത്ത് അരച്ചെ ടുക്കുക. എന്നിട്ട് ഇങ്ങനെ അരച്ചെടുത്ത് അരപ്പ് ഒരു ബൗളിലേക്ക് മാറ്റി ആവശ്യത്തിനു ഉപ്പും കൂടി ചേർത്ത് മിക്സ് ചെയ്തു എടുക്കുക. എന്നിട്ട് അതിൽ നിന്നും ഒരു രണ്ടു ടേബിൾസ്പൂൺ അരപ്പ് എടുത്ത് മാറ്റിവയ്ക്കുക. ബാക്കിയുള്ള മസാലയിലേക്ക് ഒരു ടേബിൾ സ്പൂൺ ഗരം മസാല കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീ സ്പൂൺ പെരുംജീരകം പൊടിച്ചത് ഒരു ടീസ്പൂൺ വിനാഗിരിയും കൂടി ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക.

അടുത്തതായി ഇതിലേക്ക് ചിക്കൻ ഫ്രൈ ക്രിസ്പിയായി കിട്ടുവാൻ വേണ്ടി രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവർ കൂടി ചേർത്ത് കൊടുക്കുക എന്നിട്ട് രണ്ട് ടേബിൾസ്പൂൺ വറുത്ത അരിപ്പൊടിയും ചേർത്ത് കൊടുക്കുക. ശേഷം ഇവയെല്ലാം കൂടി നന്നായി മിക്സ് ചെയ്യുക.

ഒരു രണ്ടു തണ്ട് കറിവേപ്പിലയും കൂടി ഇട്ട് കഴുകി വൃത്തിയാക്കിയ ഒരു കിലോ ചിക്കൻ ഇതിലേക്ക് ചേർത്ത് ചിക്കൻ ന്റെ എല്ലാ വശത്തും മസാല വരുന്ന രീതിയിൽ പുരട്ടി രണ്ടുമൂന്നു മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വയ്ക്കുക. ഈ അരപ്പ് കൊണ്ട് വളരെ ക്രൈസ്പിയും ടെസ്റ്റ് യുമായ പയ്യോളി ചിക്കൻ ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന വീഡിയോ മുഴുവനായും കണ്ടു നോക്കൂ.Video Credits : Fathimas Curry World