നയനയുടെ സൗന്ദര്യത്തിൽ മതിമറന്ന് ആദർശ്; ഒന്നും ഇഷ്ടമാവാതെ ദേവയാനി അത് ചെയ്യുമ്പോൾ, അനാമികയുടെ ദിവസം എണ്ണിത്തുടങ്ങുന്നു.!! | Patharamattu Today Episode 3 September 2024

Patharamattu Today Episode 3 September 2024 : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റ് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനന്തപുരിയിലെ സ്ത്രീകളൊക്കെ മനോഹരമായി അണിഞ്ഞൊരുങ്ങി ജോലി മുഴുവൻ അവിടുത്തെ ആണുങ്ങൾ ചെയ്യുന്നതായിരുന്നു. അങ്ങനെ എല്ലാവരും അണിഞ്ഞൊരുങ്ങിയ ശേഷം അനാമിക കാറ്റ് വാക്ക് നടത്തണമെന്ന് പറയുകയാണ്. അങ്ങനെ എല്ലാവരും കാറ്റ് വാക്ക് നടത്തുകയാണ്. താഴെ ഇറങ്ങി വന്ന ശേഷം അനി എല്ലാവരുടെയും ഫോട്ടോ എടുക്കുകയാണ്.

ശേഷം നയന ആദർശിനോട് പലതും സംസാരിക്കുകയാണ്.നിനക്ക് സാരിയാണ് നല്ലതെന്നും, നിനക്കിത് ചേരുന്നില്ലെന്നും പറയുകയാണ് ആദർശ്. നോക്കുകുത്തിയെപ്പോലെയുണ്ടെന്നൊക്കെ പറഞ്ഞപ്പോൾ, പാചകം പൂർണ്ണമായിട്ടില്ലെന്നും കാണിച്ചു തരാമെന്ന് പറഞ്ഞ് ദേഷ്യത്തിൽ പോവുകയാണ് നയന. പിന്നീട് എല്ലാവരും ഷോപ്പിങ്ങിന് പോവുകയാണ്. അപ്പോഴാണ് കനക ഞാൻ ഷോപ്പിംങ്ങിനില്ലെന്നും, നന്ദാവനത്തിൽ പോവട്ടെയെന്ന് പറയുകയാണ്. അങ്ങനെ കനക നന്ദാവനത്തിൽ എത്തുകയാണ്.

ഗോവിന്ദൻ ഡോർ തുറപ്പോൾ, കനക കുറെ ഇംഗ്ലീഷ് പറഞ്ഞ് വന്നപ്പോൾ ഗോവിന്ദന് ആളെ മനസിലായില്ല. ഗ്ലാസ് മാറ്റിയപ്പോൾ ഗോവിന്ദൻ ഞെട്ടുകയാണ്. നന്ദുവും വന്നപ്പോൾ കനകയെ കണ്ട് ചിരിക്കുകയാണ്. അവിടെയിന്ന് സ്ത്രീകൾക്ക് വിശ്രമമാണെന്നും, പുരുഷന്മാരാണ് പാചകമെന്നും, അതിനാലാണ് ഇങ്ങനെ ഒരുങ്ങിയതെന്നൊക്കെ പറയുകയാണ്. ഇനി ഞാൻ കുറച്ച് ദിവസം ഇവിടെ കാണുമെന്ന് പറയുകയാണ് കനക . പിന്നീട് നന്ദുവിനോട് കനക പലതും പറയുകയാണ്. അനിയുടെ കല്യാണത്തിന് മുൻപ് മോൾ അവിടെ പോവണമെന്നും, കല്യാണം കഴിഞ്ഞാൽ അനിയെ കാണാനെ നിൽക്കേണ്ടെന്ന് പറയുകയാണ് കനക.

അപ്പോഴാണ് ആദർശ് പകുതി പാചകം ചെയ്ത് നയനയുമായി ഒടക്കിയതിനാൽ ഇനി എന്തു ചെയ്യുമെന്നറിയാതെ നിൽക്കുകയാണ്. ആദർശിൻ്റെ അവസ്ഥ കണ്ട് മുത്തശ്ശൻ നിനക്കെന്താ നേരത്തെയുള്ള കോൺഫിഡൻസ് ഇപ്പോൾ ഇല്ലാത്തതെന്ന് ചോദിക്കുകയാണ്.അങ്ങനെയൊന്നും ഇല്ലെന്നും ചെയ്യാമെന്നും പറയുകയാണ്. ഒന്നും ചെയ്യാൻ മനസിലാവുന്നില്ലല്ലോയെന്നും, അഭിമാനം കളഞ്ഞ് അവളെ വിളിക്കാമെന്ന് ആലോചിക്കുകയാണ് ആദർശ്.ഇതൊക്കെയാണ് പത്തരമാറ്റിൽ നടക്കാൻ പോകുന്നത്.