നീ ഇല്ലാതെ എനിക്കൊരു ജീവിതമില്ല; അമ്മയെ വകവെക്കാതെ നയനയുടെ കൈ പിടിച്ച് ആദർശ് അനന്തപുരിയിലേക്ക്, മനസ് നിറഞ്ഞ സന്തോഷത്തിൽ നയന ആദർശിന്റെ നെഞ്ചോട് ചേരുന്നു.!! | Patharamattu Today Episode 29 July 2024

Patharamattu Today Episode 29 July 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ ഇപ്പോൾ വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. നയന അനന്തപുരിയിൽ ഇല്ലാത്തതിൻ്റെ ബുദ്ധിമുട്ടിലാണ് എല്ലാവരും. നയന എങ്ങനെയെങ്കിലും വരണമെന്നാണ് ആദർശിൻ്റെ മനസിൽ. മുത്തശ്ശനോടും മുത്തശ്ശിയോടും നിങ്ങൾ അവിടെ പോവുന്നുണ്ടെങ്കിൽ, അവളെ ഇവിടേക്ക് കൂട്ടി വന്നോളു എന്നു പറയുകയാണ്. നയനയുടെ അമ്മയ്ക്ക് ഒരുപാട് ജോലി ആവുന്നുണ്ടെന്ന് പറയുകയാണ്. അത് സാരമില്ലെന്ന് പറയുകയാണ് കനക. മോൾ കുറച്ചു കൂടി വീട്ടിൽ നിൽക്കട്ടെ എന്നു പറയുകയാണ്. ഇത് കേട്ടപ്പോൾ ആദർശിന് മനസിൽ ദേഷ്യം വരികയാണ്.

അപ്പോൾ ദേവയാനി അവൾ ഇല്ലെങ്കിലും ഇവിടെ ഒരു പ്രശ്നമില്ലെന്ന് പറയുകയാണ് ദേവയാനി. ഇത് കേട്ട ജലജ എനിക്ക് ജോലി ചെയ്ത് മടുത്തെന്നും, അവൾ വരുന്നുണ്ടെങ്കിൽ വരട്ടെയെന്നു പറയുകയാണ് ജലജ. ഇപ്പോൾ എല്ലാവർക്കും നയന മോളുടെ വില മനസിലായല്ലോ എന്നു പറയുകയാണ് മുത്തശ്ശി. റൂമിലേക്ക് പോയ ആദർശ് പലതും ആലോചിച്ചു കൊണ്ടിരിക്കുകയാണ്. അവൾ ഇല്ലാതെ എനിക്ക് പറ്റാത്ത അവസ്ഥയായല്ലോയെന്നും, അവൾ എങ്ങനെയെങ്കിലും വന്നാൽ മതിയെന്നാണ് എൻ്റെ മനസിൽ, ഞാൻ അവളെ സ്നേഹിച്ചു തുടങ്ങിയോ എന്നൊക്കെ ഓർക്കുകയാണ്.

പിന്നീട് കാണുന്നത് നയന അനന്തപുരിയിൽ വരുന്നതാണ്. റൂമിലേക്ക് വരുമ്പോൾ ആദർശ് ഉണ്ടായിരുന്നു. നയന വരുന്നത് കണ്ടപ്പോൾ ആദർശ് ദേഷ്യത്തിൽ നിൽക്കുകയാണ്. ആദർശേട്ടാ എന്ന് വിളിച്ച് വന്നപ്പോൾ, നീ എന്നോട് പറയാതെ അല്ലേ പോയതെന്ന് പറഞ്ഞ് നയനയോട് ദേഷ്യപ്പെടുകയായിരുന്നു. നന്ദുവിൻ്റെ അവസ്ഥ കണ്ടല്ലേ ഞാൻ പോയതെന്നൊക്കെ പറയുകയാണ് നയന. അങ്ങനെ പലതും പറഞ്ഞപ്പോൾ ആദർശ് നീ ഇല്ലാതെ എനിക്ക് പറ്റാതെയായെന്ന് പറയുകയാണ്. പിന്നീട് വലിയ സ്നേഹത്തിൽ നയനയോട് സംസാരിക്കുകയാണ്. ഇതൊക്കെ കേട്ടപ്പോൾ നയനയ്ക്ക് വലിയ സന്തോഷമാവുകയാണ്.

പിന്നീട് കാണുന്നത്, നയന നന്ദുവിൻ്റെ പിറകെ പോവുകയാണ്. നന്ദുവിനോട് സംസാരിക്കാൻ അനിയും അവിടെ എത്തുകയാണ്. അവർ സംസാരിക്കുന്നതിനിടയിൽ നയന ഓട്ടോയിൽ നിന്നിറങ്ങി മറങ്ങി നിന്ന് നയന ഇവർ പറയുന്നത് കേൾക്കുകയാണ്. നന്ദുവിനോട് അനി എനിക്ക് നീ ഇല്ലാതെ പറ്റില്ലെന്ന് അനി പറയുകയാണ്. അത് ശരിയാവില്ലെന്നും, ഞാൻ ആ വീട്ടിൽ വരാൻ പാടില്ലെന്ന് പറയുകയാണ്. ഇത് കേട്ട നയന ഞെട്ടുകയാണ്. ഉടൻ തന്നെ വീട്ടിലെത്തിയപ്പോൾ, ചെടി നനച്ചു കൊണ്ടിരിക്കുകയായിരുന്ന കനകയോട് ഈ കാര്യം ചോദിക്കുകയാണ്. ഇത് കേട്ട് കനക ഞെട്ടുകയാണ്. ഈ കാര്യം എനിക്കറിയായിരുന്നെന്നും, ഗോവിന്ദേട്ടനും അറിയാമെന്ന് പറയുകയാണ്. ഇതൊക്കെ കേട്ട് നയനയ്ക്ക് ഇനി എന്തു ചെയ്യുമെന്ന് മനസിലാവുന്നില്ല. ഇതൊക്കെയാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്.

Patharamattu Today 29 July 2024
Comments (0)
Add Comment