അനന്തപുരി ഇനി നയനയുടെ പേരിൽ അറിയപ്പെടും; മൂർത്തീസ് ജ്വല്ലറിയുടെ അഭിമാനമായി നയന മാറുമ്പോൾ, മരുമകളെ നേട്ടത്തിൽ അസൂയയോടെ ദേവയാനി.!! | Patharamattu Today Episode 28 August 2024

Patharamattu Today Episode 28 August 2024 : ഏഷ്യാനെറ്റിലെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കനക തനിക്ക് ജലജ പണി തന്നതറിഞ്ഞ് ജലജയുടെ മുഖത്ത് ഒരു അടി കൊടുക്കുകയാണ്. കുറെ ജലജയെ വഴക്കു പറയുകയാണ്. പിന്നീട് കാണുന്നത് മുത്തശ്ശനും മുത്തശ്ശിക്കും നയന ചായ കൊടുത്തപ്പോൾ, വിവാഹമൊക്കെ അടുത്തില്ലേയെന്നും, അതിനാൽ നന്ദുവിനോട് കുറച്ചു ദിവസം ഇവിടെ താമസിക്കാൻ വരാൻ പറയുകയാണ്.

എന്നാൽ നയനയ്ക്ക് ടെൻഷൻ ആവുകയാണ്. എങ്കിലും പറയാം എന്നു പറയുകയാണ് നയന. അനിക്ക് ആരോടോ ഇഷ്ടം ഉണ്ടായിരുന്നെന്ന് അവൻ ഇതുവരെ ആരോടും പറഞ്ഞില്ലല്ലോ എന്നും, ഇനിയിപ്പോൾ വിവാഹം അടുത്ത സ്ഥിതിക്ക് ഒന്നും ചെയ്യാനാകില്ലെന്നും, അനാമികയുടെ അച്ഛനും അമ്മയ്ക്കും ഞങ്ങൾ വാക്ക് കൊടുത്തതിനാൽ, ഈവിവാഹം നടക്കാതിരിക്കാൻ എന്നെ കൊല്ലണമെന്ന് പറയുകയാണ് മുത്തശ്ശൻ. ആകെ നന്ദു മാത്രമാണ് അനിയ്ക്ക് ഒരു പെൺസുഹൃത്ത് ഉള്ളതെന്നും, അതിനാൽ നന്ദുവിനോട് അനി പറഞ്ഞു കാണും പ്രണയത്തെക്കുറിച്ചെന്ന് പറയുകയാണ് മുത്തശ്ശി.

അതിനാൽ മോൾ നന്ദുവിനോട് ചോദിക്കണമെന്ന് പറയുകയാണ് മുത്തശ്ശി. ശേഷം നയന നന്ദുവിനെ വിളിച്ച് അനന്തപുരിയിൽ വരാൻ പറയുകയാണ്. എന്നാൽ ഞാൻ വിവാഹത്തലേന്ന് വരാമെന്ന് പറയുകയാണ് നന്ദു. ആദർശും മുത്തശ്ശനും ഹാളിൽ ഇരുന്നപ്പോഴാണ് ജയൻ സന്തോഷത്തോടെ വരുന്നത്. ഓൾ ഇന്ത്യ ഡിസൈൻ കോപിറ്റീഷനിൽ നയന വരച്ച ഡിസൈനാണ് ഏറ്റവും മികച്ചതായി തിരഞ്ഞെടുത്തതെന്നും, അതിനാൽ മീഡിയക്കാരൊക്കെ ഇവിടെ വരുമെന്ന് പറയുകയാണ്.ഇത് കേട്ടപ്പോൾ, ദേവയാനിക്കും, ജലജയ്ക്കും, അഭിയ്ക്കും ഒഴികെ ബാക്കിയെല്ലാവർക്കും സന്തോഷമാവുമാണ്.

എന്നാൽ എല്ലാവരും അഭിനന്ദിക്കുമ്പോൾ ദേവയാനിയും ജലജയും അഭിനന്ദിക്കുകയാണ്. ആദർശ് എന്താണ് ഒരു അഭിനന്ദനം പോലും പറയാത്തതെന്ന് ആലോചിക്കുകയാണ് നയന. അപ്പോഴാണ് ആദർശിന് ഫോൺ വരുന്നത്. നയനയെ ഇൻറർവ്യൂ ചെയ്യാൻ ആളുകൾ വരുന്നെന്ന്. നയനയോട് ഒരുങ്ങി വരാൻ പറയുകയാണ്. എന്നാൽ ദേവയാനിക്ക് ഇതൊന്നും ഇഷ്ടപ്പെടുന്നില്ല. നയനയ്ക്ക് ആദർശ് ഇൻറർവ്യൂയിൽ പങ്കെടുക്കുമ്പോൾ ധരിക്കാൻ സാരിയെടുത്ത് നൽകുകയാണ്. നയന അത് ഉടുക്കാമെന്ന് സമ്മതിച്ചെങ്കിലും ആദർശ് അഭിനന്ദിക്കാത്തതെന്താണെന്നാണ് നയന ആലോചിക്കുന്നത്. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.