അനാമികയെ തേടി പോയ നന്ദുവും നയനയും ആ സത്യം തിരിച്ചറിയുമ്പോൾ; അനന്തപുരിയിൽ അനിയുടെ കല്യാണം മുടങ്ങുന്നു, അനാമികയുടെ ചതി സഹിക്കാനാവാതെ നന്ദുവിനെ മരുമകളായി അംഗീകരിച്ച് ജാനകി.!! | Patharamattu Today Episode 17 September 2024

Patharamattu Today Episode 17 September 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ അനിയുടെയും അനാമികയുടെയും വിവാഹ തിരക്കുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനാമികയെ ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനാലും, കാണാത്തതിനാലും ടെൻഷനിലായിരുന്നു എല്ലാവരും. അങ്ങനെ നയനയും ആദർശും കൂടി അനാമികയുടെ വീട്ടിൽ പോവുകയും, പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

അങ്ങനെ നയന നന്ദുവിനെ വിളിച്ച് അനാമികയെ കാണാനില്ലെന്ന കാര്യം അറിയിക്കുകയും എൻ്റെ കൂടെ ഒന്നു വരുമോ എന്ന് പറയുകയാണ്. അങ്ങനെ നന്ദു ഗോവിന്ദനോട് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി വണ്ടിയെടുത്ത് പോവുകയാണ്. ആദർശിനോട് പറഞ്ഞ് നയന നന്ദുവിൻ്റെ കൂടെ പോവുകയാണ്. പണ്ട് നവ്യയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തായിരിക്കുമെന്ന് കരുതി ആ സ്ഥലത്തേക്ക് പോവുകയാണ്.

ആ സമയത്ത് അനാമികയെ കാണുന്നില്ലെന്ന് അറിഞ്ഞ ജാനകി അജയനോട് അനാമികയെ തട്ടിക്കൊണ്ടുപോയത് നന്ദുവാണെന്ന് പറയുകയാണ്. നന്ദുവിന് അനിയുടെ ഭാര്യയായി വരണമെന്ന് ആഗ്രഹമുണ്ടെന്നും, അവൾ തന്നെയാണ് ഇത് ചെയ്തതെന്നും ജാനകി പറഞ്ഞപ്പോൾ, അവൾ അങ്ങനെയുള്ള കുട്ടിയല്ലെന്ന് പറയുകയാണ് അജയൻ. അങ്ങനെ നന്ദുവും നയനയും അവിടെ എത്തിയപ്പോൾ, ഗുണ്ടകൾ വരികയാണ്.

നയന അനാമികയോട് എന്താണ് സംഭവിച്ചതെന്നും മറ്റും ചോദിക്കുകയാണ്. അവൾ കാര്യങ്ങൾ പറയുന്നതിനിടയിൽ ഗുണ്ടകൾ വരികയാണ്. നന്ദു ഗുണ്ടകളുമായി അടിയാവുകയും ഗുണ്ടകളെ അടിച്ചിടുകയുമാണ്. അങ്ങനെ ഗുണ്ടകളിൽ നിന്ന് അനാമികയെ രക്ഷപ്പെടുത്തുകയാണ്. അപ്പോഴാണ് അനാമിക നന്ദുവിനോട് നന്ദി പറയുകയാണ്. ശേഷം അനാമിക വീട്ടിലേക്ക് വരികയാണ്. അവിടെ എത്തിയ ശേഷം അനാമിക ജാനകിയെ ഫോൺ വിളിക്കുകയാണ്. നന്ദു രക്ഷപ്പെടുത്തിയ കാര്യമൊക്കെ പറയുകയാണ്. ഇതൊക്കെയാണ് അടുത്ത ആഴ്ച നടക്കാൻ പോവുന്നത്.