പൊള്ളൽ ചെടി : ഓരോ വീട്ടിലും വേണം ഈ അത്ഭുത ചെടി.!! പറമ്പിൽ കാണുന്ന ഈ ചെടിക്ക് ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നോ.!? | Pagoda Plant Benefits

Pagoda Plant Benefits : ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് കൃഷ്ണ കിരീടം എന്ന് പേരുള്ള ഒരു ഔഷധ സസ്യത്തെ കുറിച്ചാണ്. നല്ല ഭംഗിയുള്ള കിരീടം പോലുള്ള നമ്മൾ ഉത്സവത്തിന് കാണുന്ന കാവടിയുടെ പോലെ ഉള്ള പൂവ് ഉള്ള ചെടി. കൃഷ്ണ കിരീടം എന്നാണ് അതിന്റെ പേര്. പണ്ടു കാലത്ത് നമ്മുടെ വേലീക്കും അതിരിനുമൊക്കെ ആയീ വളർത്തിയിരുന്ന ഒന്നാണ് കിരിട പൂവ്. 

കിരീട പൂവിന് ഹനുമാൻ കിരീടം എന്നും ഒക്കെയുള്ള നിരവധി പേരുകൾ ആണ് ഇതിന് ഉള്ളത്. ഇത് തീപ്പൊള്ളലിനും മുടിയുടെ അഴകിനും ഒക്കെ ആയി ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യം കൂടിയാണ്. 1767 ൽ ആധുനിക ജീവ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സ്വീഡിഷ് സസ്യ ശാസ്ത്രജ്ഞൻ ആയിട്ടുള്ള  കാൾ ലൈനേഴ്സ്  ആണ് ക്ലറോ ഡിൻഡ്രോമം  പനികുലേട്രം എന്ന് പേരുള്ള ഈ സസ്യത്തെ ആദ്യമായി ചർച്ച ചെയ്തത്. 45 സെന്റീമീറ്റർ ഓളം ഉയരത്തിൽ വളരുന്ന ഇതിന്റെ പൂവും പൂങ്കുലകളും ആണ് ഇതിൻ്റെ ഏറ്റവും വലിയ ആകർഷണവും പ്രത്യേകതയും.

ശലഭങ്ങൾ പരാഗണം നടത്തുന്ന ഈ പൂവ്. സാധാരണഗതിയിൽ നിരവധി ശലഭങ്ങളെ ആകർഷിക്കുന്ന രീതിയിലാണ് ഉള്ളത്. ഈ ചെടി ഉള്ളടത്ത് കൂടുതൽ ശലഭങ്ങൾ വരും എന്നാണ് പറയാറുള്ളത്. ഈ ചെടി നട്ടു പിടിപ്പിക്കാനായി  സാധാരണ  ചെയ്യാറുള്ളത് ഇതിന്റെ കമ്പ് നടുകയാണ്.

ഇതിന്റെ വേരിൽ നിന്ന് ചെറിയ മുകുളങ്ങൾ മുളച്ചു വരും അത് മുറിച്ച് നട്ടാലും പെട്ടെന്ന് പിടിക്കും. ഏറ്റവും എളുപ്പം ഇതിന്റെ ഒരു കമ്പ് മുറിച്ചെടുത്തത് മണ്ണിൽ പിടിപ്പിക്കുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. Video Credits : common beebee