രാവിലത്തെ ബ്രേക്ക്ഫാസ്റ്റ്ന് പഞ്ഞിപോലെ മൃദുലമായ ഓട്ടട; ഓട്ടപ്പം ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ… | Ottada Recipe In Malayalam

Ottada Recipe In Malayalam : മലപ്പുറത്തുകാരുടെ സ്വന്തമെന്ന് പറയാവുന്ന ഓട്ടയുടെ റെസിപ്പി അറിയാമോ.? ചിക്കൻ കറിയ്ക്കൊപ്പവും ബീഫ് കറിയ്ക്കൊപ്പവും കഴിയ്ക്കാൻ ഏറെ രുചികരമായ ഒന്നാണ് ഓട്ടട. ഓട്ടട തയ്യാറാക്കാൻ പ്രധാനമായും വേണ്ടത് പച്ചരി ആണ്. 2 കപ്പ് പച്ചരി എടുത്ത് വെള്ളത്തിലിട്ട് കുതിർക്കുക. നന്നായി കുതിർന്ന് കിട്ടാൻ കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും വെള്ളത്തിൽ ഇടണം. ഇനി അരി വെള്ളത്തിൽ ഇടാൻ മറന്നു പോവുകയാണെങ്കിൽ അരിയിലേക്ക് നന്നായി തിളച്ച ചൂടുവെള്ളം ഒഴിച്ച് ഒരു മണിക്കൂർ വച്ചാൽ മതിയാകും.

പത്തിരിപ്പൊടി ഉപയോഗിച്ചും ഓട്ടട ഉണ്ടാക്കാറുണ്ട്. എന്നാൽ അരി വച്ചുണ്ടാക്കുന്നതിൻെറ അത്രയും രുചി ലഭിക്കില്ല. ഇനി വെള്ളത്തിലിട്ടു വെച്ചിരിക്കുന്ന അരി നന്നായി കഴുകിയെടുക്കുക. തെളിഞ്ഞ വെള്ളം ആകുന്നതു വരെ അരി കഴുകിയെടുക്കണം. ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് അരിയുടെ ഒപ്പം വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളത്തിന്റെ അളവ് കൂടി പോകരുത്. ഇനി നന്നായി അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

ഇനി ഇതിലേക്ക് 1/4 കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. അരി അരയ്ക്കുന്ന സമയത്ത് ചേർത്ത് കൊടുത്താലും മതി. പാകത്തിന് ഉപ്പും കൂടി ചേർത്ത ശേഷം നന്നായി ഇളക്കി എടുക്കുക. ഇനി ഒരു കാൽകപ്പ് വെള്ളം കൂടി ചേർക്കുക. വെള്ളം ഒഴിക്കുന്ന സമയത്ത് മാവ് നന്നായി മിക്സ് ചെയ്യണം. ഇനി അഥവാ മാവ് അല്പം കട്ടപിടിച്ച് പോയിട്ടുണ്ടെങ്കിൽ കുറച്ച് പച്ചവെള്ളം കൂടി ഒഴിച്ചു കൊടുക്കുക.

ശേഷം ഒരു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അപ്പോൾ ഓട്ട തയ്യാറാക്കാനുള്ള മാവ് റെഡി. ബാക്കി കാര്യങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക. എന്നിട്ട് ഇതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Pepper hut

Rate this post
Leave A Reply

Your email address will not be published.