നരച്ച മുടി വെറും 2 മിനിറ്റിൽ കറുപ്പിക്കാം.!! ഇതറിഞ്ഞാൽ ഡൈ ഇനി കൈ കൊണ്ട് തൊടില്ല; മുടി കട്ട കറുപ്പാകാൻ ഇത് മാത്രം മതി.!! | Natural Hair Dye With Panikoorka

Natural Hair Dye With Panikoorka : അകാല നര കൊണ്ടും മുടി കൊഴിച്ചിൽ കൊണ്ടും പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. തലയിൽ ഒന്നോ രണ്ടോ നരച്ച മുടികൾ കാണുമ്പോൾ തന്നെ കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലാണ്. അതു കൊണ്ട് താൽക്കാലികമായ ഒരു ഫലം ലഭിക്കുമെങ്കിലും പിന്നീട് പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ച് നോക്കാവുന്ന ഒരു നാച്ചുറൽ ഹെയർ ഡൈയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം.

ഈയൊരു ഹെയർ ഡൈ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കൈ പിടി അളവിൽ പനിക്കൂർക്കയുടെ ഇല, ഒരുപിടി തുളസിയില, ഒരു പിടി കറിവേപ്പില, ഒന്നര കപ്പ് അളവിൽ വെള്ളമെടുത്ത് അതിൽ ചായപ്പൊടിയും കാപ്പിപ്പൊടിയും ഇട്ട് തിളപ്പിച്ച് പകുതിയാക്കിയത്, നെല്ലിക്ക പൊടി,മൈലാഞ്ചി പൊടി ഇത്രയുമാണ്. ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് കറിവേപ്പില, പനിക്കൂർക്കയില, തുളസിയില തേയിലയും കാപ്പിപ്പൊടിയും ഇട്ട് തിളപ്പിച്ച വെള്ളം എന്നിവ ഒഴിച്ച് നല്ലതുപോലെ

അടിച്ചെടുക്കുക. ശേഷം ഒരു സ്റ്റീൽ പാത്രമെടുത്ത് അതിലേക്ക് അരച്ചു വച്ച കൂട്ട് ഒഴിച്ചു കൊടുക്കാവുന്നതാണ്. പിന്നീട് എടുത്തുവച്ച നെല്ലിക്കയുടെ പൊടിയും, മൈലാഞ്ചിയുടെ പൊടിയും ഈ ഒരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. മൈലാഞ്ചി പൊടി കടയിൽ നിന്നും വാങ്ങുന്നത് ഒഴിവാക്കാനായി വീട്ടിൽ മൈലാഞ്ചിയുടെ ചെടി ഉണ്ടെങ്കിൽ അതിന്റെ ഇല കൂടി അരച്ച് ചേർത്താലും മതി. അതുപോലെ ഈയൊരു കൂട്ട് തയ്യാറാക്കുമ്പോൾ കൃത്യമായ കൺസിസ്റ്റൻസി ലഭിക്കാനായി ഒന്നുകിൽ നേരത്തെ തയ്യാറാക്കി വെച്ച

ചായപ്പൊടിയുടെ വെള്ളം ഒഴിച്ചു കൊടുക്കുകയോ, അതല്ലെങ്കിൽ ആവശ്യത്തിന് വെള്ളമൊഴിച്ചു കൊടുക്കുകയോ ചെയ്യാവുന്നതാണ്. ഈയൊരു കൂട്ട് അല്പനേരം പുറത്ത് റസ്റ്റ് ചെയ്യാനായി വെച്ച ശേഷം തലയിൽ നല്ലതുപോലെ തേച്ചു പിടിപ്പിക്കാവുന്നതാണ്. ആഴ്ചയിൽ രണ്ടുദിവസം ഈ ഒരു ഹെയർ പാക്ക് ഇടുകയാണെങ്കിൽ തീർച്ചയായും പതിയെ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. മാത്രമല്ല മുടികൊഴിച്ചിൽ, മുടി പൊട്ടി പോകൽ എന്നീ പ്രശ്നങ്ങൾക്കും ഇത് നല്ലൊരു ഹെയർ പാക്ക് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Devus Creations