എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് മനോഹർ; രണ്ട് ഭാര്യമാർക്ക് ഇടയിൽ അകപെടുമ്പോൾ, കള്ളക്കളികൾ പൊളിയുമോ.!! | Mounaragam Today Episode 30 August 2024

Mounaragam Today Episode 30 August 2024 : ഏഷ്യാനെറ്റ് പരമ്പരയായ മൗനരാഗത്തിൽ ഇന്ന് വമ്പൻ ട്വിസ്റ്റാണ് നടക്കുന്നത്. ഇന്നലെ എപ്പിസോഡിൻ്റെ അവസാനത്തിൽ സരയുവിനെയും കൂട്ടി റസ്റ്റോറൻ്റിൽ എത്തിയ മനോഹർ ഭക്ഷണം കഴിച്ച ശേഷം മടങ്ങുകയാണ്. അപ്പോഴാണ് സുഹൃത്ത് പറഞ്ഞതിനാൽ, നിഷ ആ റസ്റ്റോറൻ്റിൽ എത്തുകയാണ്. നിഷയെ കണ്ട മനോഹർ എനിക്ക് വയറിന് നല്ല സുഖമില്ല എന്ന് പറഞ്ഞ് വാഷ് റൂമിൽ പോവുകയാണ്. അപ്പോഴാണ് നിഷ അകത്തു കയറി പോകുന്നത്.

പിന്നീട് കാണുന്നത് രാഹുലിനെയാണ്. എങ്ങനെയെങ്കിലും ആ വൃത്തി കെട്ടവൻ്റെ കൈയ്യിൽ നിന്നു എൻ്റെ മോളെ രക്ഷിക്കണമെന്ന് ആലോചിക്കുമ്പോഴാണ്, ശാരി അമ്പലത്തിൽ നിന്ന് വരുന്നത്. നീ എന്താണിത്ര വൈകിയതെന്ന് ചോദിച്ചപ്പോൾ, ശാരി ദേഷ്യപ്പെടുകയാണ്. നിങ്ങളെപ്പോലെ മോശസ്വഭാവവുമായല്ല ഞാൻ പുറത്തു പോയി വരുന്നതെന്ന് പറയുകയും, രാഹുലിനെ വല്ലാതെ വഴക്കു പറയുകയാണ്. ആ സമയത്താണ് മനോഹർ എവിടെയെങ്കിലും ഒളിക്കണമെന്ന് കരുതി ഓടുകയാണ്. അപ്പോഴാണ് കുറേ റൂമുകൾ കാണുന്നത്. കുറെയെണ്ണം തുറക്കാർ നോക്കിയെങ്കിലും, തുറക്കാൻ പറ്റിയില്ല. അപ്പോഴാണ് ഒരു റൂം തുറന്നു കിടക്കുന്നത് കാണുന്നത്.

അതിൽ കയറിയപ്പോൾ, ബാത്ത് റൂമിൽ നിന്നും ശബ്ദം കേൾക്കുന്നുണ്ട്. അങ്ങനെ അവർ വരുന്നതിന് മുൻ ഈ റൂമിൽ നിന്ന് ഇറങ്ങണമെന്ന് കരുതി അവിടെ വച്ച മാക്സി കാണുകയാണ്. മനോഹർ അതെടുത്ത് ധരിക്കയാണ്. അപ്പോഴാണ് ബാത്റൂമിൽ നിന്നും ആ സ്ത്രീ വരുന്നത്. മനോഹറിനെ കണ്ടതും ഒരു സ്ത്രീയാണെന്ന് കരുതി ആരാണെന്ന് ചോദിച്ചപ്പോൾ, മനോഹറിനെ കണ്ടതും ആ സ്ത്രീ കൂക്കിവിളിക്കുകയാണ്. അപ്പോൾ മനോഹർ മാക്സിയിട്ട് ഓടുകയാണ്. ആ സമയത്ത് നിഷ ഇവിടെ ആരുമില്ലെന്ന് പറഞ്ഞ് പോവുകയാണ്.

അപ്പോൾ മനോഹർ ഓടി പുറത്തെത്തി. അവിടെ നിന്നും ഒരു ഹെൽമെറ്റെടുത്ത് വയ്ക്കുകയാണ്. അങ്ങനെ ഓടുന്നതിനിടയിൽ പിറകിൽ വന്നവർ നല്ലതല്ല് കൊടുക്കുകയാണ്. അങ്ങനെ മാക്സിയൊക്കെ കഴിച്ച് അവരിൽ നിന്ന് രക്ഷപ്പെട്ട് റസ്റ്റോറൻ്റിൽ പോവുകയാണ്. അവിടെ സരയു കാത്തു നിൽക്കുകയാണ്. സരയുവിനെയും കൂട്ടി മനോഹർ വീട്ടിലേക്ക് പോവുകയാണ്. പോകുന്ന വഴിയിൽ കള്ളൻ കയറിയ കാര്യമൊക്കെ സംസാരിക്കുന്നുണ്ട്. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോവുന്നത്.

Mounaragam Today Episode 30 August 2024
Comments (0)
Add Comment