Mounaragam Today Episode 29 July 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ മൗനരാഗം പരമ്പരയിൽ കഴിഞ്ഞ ആഴ്ച അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നത്. ഈ ആഴ്ചയിലെ തുടക്കത്തിൽ കാർത്തികയുടെ കമ്പനയുടെ ഉദ്ഘാടന ദിവസം പ്രകാശൻ അവിടെ വരുന്നത് ലക്ഷ്മി നോക്കുകയായിരുന്നു. പെൺമക്കളെ വെറുക്കുന്ന ദുഷ്ടൻ വന്നിരിക്കുന്നുവെന്ന് പറയുകയാണ് ലക്ഷ്മി. നീ ഇപ്പോൾ സന്തോഷത്തോടെ നിന്നോയെന്നും, ദിവസങ്ങൾ കഴിയുമ്പോൾ നീ ഇതോർത്ത് പൊട്ടിക്കരയുമെന്ന് പറയുകയാണ് ലക്ഷ്മി. നിന്നെ കാണുമ്പോൾ നിന്നെ കൊ ല്ലാ നാ ണ് എനിക്ക് തോന്നുന്നതെന്നൊക്കെ പറയുകയാണ്. അപ്പോഴാണ് കാർത്തിക വരുന്നത്.
വളരെ സ്നേഹത്തിൽ പ്രകാശനോട് പലതും സംസാരിക്കുകയാണ്. ശേഷം കാറിൽ കയറി കാർത്തിക പ്രകാശൻ്റെ കൂടെ പോവുകയാണ്. പിന്നീട് കാണുന്നത് കാർത്തിക കല്യാണിയുടെ വീട്ടിൽ വരുന്നതാണ്. കാർത്തികയെ കണ്ടതും കല്യാണിയ്ക്ക് വലിയ സന്തോഷമായി. ദീപ അകത്ത് നിന്ന് വന്നപ്പോൾ കല്യാണി അമ്മയെ പരിചയപ്പെടുത്തുകയാണ്. ശേഷം കല്യാണിയുടെ അച്ഛനെ കുറിച്ച് ചോദിക്കുകയാണ്. ആദ്യമൊന്ന് മടിച്ചെങ്കിലും, പിന്നീട് പ്രകാശൻ്റെ സ്വഭാവത്തെക്കുറിച്ച് പറയുകയായിരുന്നു. എല്ലാമറിയാവുന്ന കാർത്തിക അവളുടെ ജീവിതകഥയും പറയുകയായിരുന്നു. ഏതാണ്ട് എൻ്റെ അച്ഛനും ഇതുപോലെയാണെന്നും, പെൺമക്കളെ ഇഷ്ടമില്ലാത്തതിനാൽ എന്നെ ഓടയിൽ എറിഞ്ഞ് പോയവനാണെന്ന് പറയുകയാണ്.
എൻ്റെ മക്കളുടെ അച്ഛനെപ്പോലെ ഉള്ളവർ ഈ ലോകത്തുണ്ടല്ലേ എന്ന് പറയുകയാണ് ദീപ. അങ്ങനെയുള്ളവർ ഈ ഭൂമിക്ക് തന്നെ ഭാരമാണെന്ന് പറയുകയാണ്. അങ്ങനെ പിന്നീട് പല കാര്യങ്ങളും പറയുകയാണ്. ഭക്ഷണമൊക്കെ കഴിച്ച ശേഷം കല്യാണിയും, കാദംബരിയും, കാർത്തികയും ചേർന്ന് ഒരു സെൽഫി എടുക്കുകയാണ്. ശേഷം അവിടെ നിന്നും നേരെ കല്യാണിയുടെ കമ്പനിയിലേക്ക് കൂട്ടിപ്പോവുകയാണ്. പിന്നീട് കാണുന്നത് താര കല്യാണിയുടെ വീട്ടിൽ വന്ന് ഇന്ന് സരയുവിൻ്റെ പിറന്നാൾ ആണെന്നും, എനിക്കവളെ ഒന്ന് കാണണമെന്ന് പറയുകയാണ്.
അപ്പോൾ സരയുവിൻ്റെ വീട്ടിൽ ശാരിയും രാഹുലും മനോഹ റൊക്കെ ചേർന്ന് കേക്ക് മുറിച്ച് ആഘോഷിക്കുകയാണ്. അപ്പോഴാണ് താരയും കല്യാണിയും വരുന്നത്. കണ്ട മാത്രയിൽ സരയു ദേഷ്യത്തിൽ കലിതുള്ളുകയാണ്. ഇവളെയും കൂട്ടി നീ എന്തിനാണ് ഇവിടെ വന്നതെന്നും, കൂട്ടിപ്പോയ്ക്കൊള്ളാൻ പറയുകയാണ്. താരയെയും കൂട്ടി വീട്ടിലേക്ക് തിരിച്ചു പോയപ്പോൾ, ശാരിയും സരയുവും അമ്പലത്തിൽ പോവുകയാണ്. ഇത് കണ്ട് വലിയ സന്തോഷത്തിൽ സരയുവിനെ നോക്കി നിൽക്കുകയാണ് താര. ഇതൊക്കെയാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്.