മനോഹറിന്റെ കള്ളകളി പൊളിയുന്നു; രണ്ട് ഭാര്യമാർ നേർക്കുനേർ എത്തുമ്പോൾ, സരയൂ ആ ഊരാ കുടുക്കിൽ പെടുന്നു.!! | Mounaragam Today Episode 29 August 2024

Mounaragam Today Episode 29 August 2024 : ഏഷ്യാനെറ്റ് പരമ്പര മൗനരാഗം വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, രാഹുൽ കിരണിൻ്റെയും കല്യാണിയുടെയും സ്നേഹം കണ്ട് അസൂയപ്പെടുകയും, എൻ്റെ മകൾക്കാണ് അത്തരത്തിൽ ഒരു സുഖം വേണ്ടതെന്നും അതിനു വേണ്ടി അവൾ ഇല്ലാതാകണമെന്നും ആഗ്രഹിക്കുകയാണ് രാഹുൽ. അപ്പോഴാണ് സരയു വന്ന് അവിടെ നോക്കി നിൽക്കുന്നതിന് വഴക്ക് പറയുകയാണ്.

മനുവിനെ കുറിച്ച് കുറ്റം പറഞ്ഞപ്പോൾ, സരയുവിന് ദേഷ്യം വരികയാണ്. ലോകത്ത് ഒരു സ്ത്രീയും അനുഭവിക്കാത്തത്ര സുഖമാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നതെന്നും, എന്നെ കുറിച്ച് എന്തു വേണമെങ്കിലും പറഞ്ഞോയെന്നും, എന്നാൽ മനുവേട്ടനെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ എൻ്റെ സ്വഭാവം മാറുമെന്ന് പറഞ്ഞ് മുകളിൽ പോയി ഒരുങ്ങുകയാണ്. അപ്പോഴാണ് മനോഹർ വരുന്നത്.

എനിക്ക് ഫോറിനിൽ നിന്ന് വന്നവർ 15 പവൻ്റെ മാല തന്നെന്ന് പറഞ്ഞപ്പോൾ, സരയു ഞെട്ടുകയാണ്. ഞാൻ ഇട്ടു തന്ന മാല എവിടെയെന്ന് ചോദിച്ചപ്പോൾ, അത് ലോക്കറിൽ വച്ചിട്ടുണ്ടെന്ന് പറയുകയാണ്. എന്നാൽ മാല വിറ്റ് കാശുണ്ടാക്കി അതു കൊണ്ട് നിഷയുമായുള്ള വിവാഹം നടത്തി വന്നതിൻ്റെ സന്തോഷത്തിലാണ് മനോഹർ. ശേഷം സരയുവിനെയും കൂട്ടി റസ്റ്റോറൻ്റിൽ പോവുകയാണ്. അവിടെ എത്തിയപ്പോൾ, സരയുവിനെ പിടിച്ച് റോഹൻ പോകുന്നത് നിഷയുടെ സുഹൃത്ത് കാണുകയാണ്.

ഉടൻ തന്നെ നിഷയെ വിളിച്ച് പറയുകയാണ്. നിഷയാണെങ്കിൽ റോഹനെ സ്വപ്നം കണ്ട് ഇരിക്കുകയാണ്. സുഹൃത്ത് പറഞ്ഞത് കേട്ട് ഉടൻ തന്നെ നിഷറസ്റ്റോറൻ്റിലേക്ക് പുറപ്പെട്ടു. മനോഹറാണെങ്കിൽ സരയുവിന് വായിലൊക്കെ ഭക്ഷണം വാരി കൊടുക്കുകയാണ്. ഭക്ഷണശേഷം പാർക്കിലും, ബീച്ചിലൊക്കെ പോയി വരാമെന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങുകയാണ്. അതിനിടയിൽ കിരണിനെ കുറിച്ച് പറഞ്ഞപ്പോൾ, മനോഹർ അതെനിക്ക് ഇഷ്ടമല്ലെന്ന് പറയുകയാണ്. ആ സമയത്താണ് നിഷ റസ്റ്റോറൻ്റിൽ എത്തുന്നത്. ഇതൊക്കെയാണ് ഇന്നത്തെ മൗനരാഗത്തിൽ നടക്കുന്നത്.

Mounaragam Today Episode 29 August 2024
Comments (0)
Add Comment