കാർത്തിക തീർത്ത സ്വപ്ന ലോകത്ത് പ്രകാശനും മൂങ്ങയും; മനോഹറിന്റെ ഫസ്റ്റ് നൈറ്റ് കഴിഞ്ഞതറിഞ്ഞ് കലി തുള്ളി സരയു; കല്യാണിയെ ഒഴിവാക്കി കിരണിനെ മകളുമായി ഒന്നിപ്പിക്കാൻ രാഹുലിന്റെ പുതിയ തന്ത്രം.!! | Mounaragam Today Episode 28 August 2024

Mounaragam Today Episode 28 August 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ വളരെ രസകരമായ രംഗങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ മനോഹർ നിഷയോട് യാത്രപറഞ്ഞു അവിടെ നിന്ന് പോവുകയാണ്. ഇന്നത്തെ എപ്പിസോഡിൻ്റെ തുടക്കത്തിൽ മനോഹർ സരയുവിൻ്റെ വീട്ടിൽ എത്തുകയാണ്. മനോഹറിനെ കണ്ട ഉടൻ രാഹുൽ ഫസ്റ്റ് നൈറ്റൊക്കെ കഴിഞ്ഞോ എന്ന് ചോദിച്ചപ്പോൾ, മുകളിൽ നിന്ന് വരികയായിരുന്ന സരയുവിന് ദേഷ്യം പിടിക്കുകയാണ്.

എന്താണ് ഈ പറയുന്നത് എന്ന് പറഞ്ഞപ്പോൾ മനോഹർ അസുഖം മാറിയിട്ടില്ല മോളെ എന്ന് പറയുകയാണ് സരയുവിനോട്. ഗുളിക കഴിക്കാറില്ലെന്നും, അതിൻ്റെ പ്രശ്നമാണ് ഈ കാണിക്കുന്നത് എന്ന് പറയുകയാണ് മനോഹർ. ആകെ ഭ്രാന്ത് പിടിച്ച രാഹുൽ ജനൽ വഴി പുറത്തു നോക്കുമ്പോൾ അവിടെ കിരണും കല്യാണിയും പുറത്തുനിന്ന് വരുന്നതാണ് കാണുന്നത്. ഉടൻ തന്നെ കൈയിൽനിന്ന് കുഞ്ഞിനെ വാങ്ങുകയും, അമ്മ പോവുകയാണ് എന്നൊക്കെ കല്ലുവിനോട് കല്യാണി പറയുകയും, വളരെയധികം സന്തോഷത്തോടെ അവർ നിൽക്കുന്നത് കണ്ടു രാഹുലിന് ദേഷ്യം വരികയാണ്. അവർ വലിയ സ്വർഗ്ഗത്തിൽ ജീവിക്കുകയാണെന്നും, എൻ്റെ മകളാണ് ഇത്തരത്തിലൊരു സുഖം അനുഭവിക്കേണ്ടത് എന്നും, അവളെ എങ്ങനെയെങ്കിലും ഒഴിവാക്കി, എൻ്റെ മകളുടെ ജീവിതത്തിൽ അവനെ കൊണ്ടു വരണം എന്ന് ആലോചിക്കുകയാണ് രാഹുൽ. പിന്നീട് കാണുന്നത് പ്രകാശനനെയാണ്.

പ്രകാശൻ കാർത്തിക വാങ്ങി കൊടുത്ത ഡ്രസും, ഗ്ലാസൊക്കെ വെച്ച് വരികയാണ്. ഇത് കണ്ടു മൂങ്ങ നിനക്ക് പ്രായം കുറഞ്ഞു വരികയാണല്ലോയെന്നും, ഇപ്പോഴും വിക്രമിൻ്റെ അച്ഛനാണെന്ന് തോന്നില്ല എന്ന് പറഞ്ഞപ്പോൾ പ്രകാശന് സന്തോഷമാവുകയാണ്. പിന്നീട് പല പോസിലുള്ള ഫോട്ടോകൾ എടുക്കുകയും, ഒറ്റയ്ക്കുള്ള ഫോട്ടോകൾ മൂങ്ങയെ കൊണ്ട് എടുപ്പിക്കുകയുമാണ്. ഇതൊക്കെ പിറകിൽ നിന്നും കാർത്തിക കാണുന്നുണ്ടായിരുന്നു. കാർത്തിക മനസിൽ വാനോളം സന്തോഷിക്കട്ടെയെന്ന് പറയുകയാണ്.

പ്രകാശൻ തൻ്റെ ഫോട്ടോകളൊക്കെ എടുത്ത ശേഷം ലക്ഷ്മിക്ക് അയച്ചു കൊടുക്കുകയാണ്. ശേഷം കാർത്തിക അമ്മയെ വിളിച്ച് ഫോട്ടോ കിട്ടിയോ എന്ന് ചോദിച്ചപ്പോൾ, കിട്ടിയെന്നും വൃത്തികെട്ടവൻ്റെ മുഖം കണ്ടുവെന്നും പറയുകയാണ്. കിരണും കല്യാണിയും ഡൽഹിയിൽ പോകുന്നതിൻ്റെ വിഷമത്തിലാണ്. കല്യാണി ആണെങ്കിൽ പിരിഞ്ഞു നിൽക്കുന്നതിനാൽ മോനുമായി കുറെയധികം സമയം ചെലവാക്കണം എന്നു പറയുകയാണ്. ഇക്കാര്യങ്ങളൊക്കെ രാഹുൽ വീടിൻ്റെ ജനൽ വഴി നോക്കി അസൂയ പെടുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.