Mounaragam Today Episode 21 August 2024 : ഏഷ്യാനെറ്റ് പരമ്പര മൗനരാഗം വ്യത്യസ്തമായ രംഗങ്ങളുമായാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ മനോഹറിൻ്റെ വിവാഹം കഴിയുകയും നിഷയുമായി ഫസ്റ്റ് നൈറ്റ് ആഘോഷിക്കുന്നതുമാണ്. പിന്നീട് കാണുന്നത് കിരണിനെയും കല്യാണിയെയുമാണ്. കല്യാണി ഡൽഹിയിൽ പോകുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ സംസാരിക്കുകയാണ്. കുറച്ചുദിവസം അമ്മ ഇവിടെ ഉണ്ടാവില്ലെന്നും, കല്ലു മോനോട് പറയുകയാണ് കിരൺ. അപ്പോഴാണ് കിരൺ കല്ലു മോന് ഒരു കൂട്ടുവരേണ്ട സമയമായെന്നൊക്കെ പറഞ്ഞപ്പോൾ, ഇപ്പോഴൊന്നും വേണ്ടെന്ന് പറയുകയാണ് കല്യാണി.
പിന്നീട് കാണുന്നത് രാഹുലിനെ ആണ്. മനോഹറിനെ കുറിച്ചൊക്കെ ഓർത്ത് രാഹുൽ ആകെ ടെൻഷൻ അടിച്ചു നിൽക്കുകയാണ് . കൂടാതെ എങ്ങനെയെങ്കിലും തൻ്റെ മകളെ കൊണ്ട് കിരണിനെ കല്യാണം കഴിപ്പിക്കണം എന്നും, അതിനായി കല്യാണിയെ ഇല്ലാതാക്കണമെന്ന് ആലോചിക്കുകയാണ്. അതിനുവേണ്ടി രാഹുൽ രൂപയുടെ വീട്ടിലേക്ക് പോവുകയാണ്. അവിടെയെത്തിയപ്പോൾ രൂപയ്ക്ക് ദേഷ്യം വരികയാണ്. എങ്കിലും പുറമേ ഒന്നും കാണിക്കാതെ ഏട്ടനെ വീട്ടിലേക്ക് ക്ഷണിക്കുകയാണ്.
അകത്ത് കയറി ഇരുന്നപ്പോൾ ഞാനിവിടെ നിൽക്കണമെന്ന് ആലോചിച്ചിരുന്നെന്നും, അവിടെ ശാരിയൊക്കെ എന്നോട് വളരെ ദേഷ്യത്തിലാണ് പെരുമാറുന്നതെന്നും, അതിനാൽ നിൻ്റെ കൂടെ വന്ന താമസിച്ചാലോ എന്നൊക്കെ ആലോചിക്കാറുണ്ട് എന്നും, പക്ഷേ ചന്ദ്രസേനനൊക്കെ ഇവിടെ വരുന്നതിനാലാണ് ഞാൻ അങ്ങനെയൊരു തീരുമാനം എടുക്കാത്തത് എന്നൊക്കെ പറയുകയാണ് രാഹുൽ. കിരണിനെ സരയുവിനെ കൊണ്ട് കല്യാണം കഴിപ്പിക്കേണ്ട കാര്യം എന്തായെന്ന് ചോദിക്കുകയാണ്.
അത് ചേട്ടൻ തന്നെ ചെയ്താൽ മതിയെന്ന് പറയുകയാണ് രൂപ. പിന്നീട് കാണുന്നത് മനോഹറിനെയാണ്. ഒരു പെണ്ണിനെ കൂടി കൈയിലാക്കിയതിൻ്റെ സന്തോഷത്തിലിരിക്കുമ്പോഴാണ് നിഷ വരുന്നത്. നിഷയെ കണ്ടതും പൊട്ടിക്കരയുകയാണ്. മാമൻ മരിച്ച കാര്യവും പറഞ്ഞ്. അപ്പോഴാണ് സരയു വിളിക്കുന്നത്. ബന്ധുക്കൾ വിളിച്ചുകൊണ്ടിരിക്കാൻ തുടങ്ങിയെന്നു പറഞ്ഞ് സരയുവിൻ്റെ ഫോൺ എടുത്തപ്പോൾ, പല കള്ളത്തരവും പറയുകയാണ് മനോഹർ. ശേഷം നിഷയോട് നമുക്ക് പുറത്ത് പോയിട്ട് വരാമെന്ന് പറഞ്ഞ് പുറത്ത് പോകാൻ ഒരുങ്ങുകയാണ്. ഇതൊക്കെയാണ് മൗനരാഗത്തിൽ ഇന്ന് നടക്കാൻ പോകുന്നത്.