പെണ്ണിനെ വെറുക്കുന്നവന്റെ അന്ത്യം പെണ്ണിന്റെ കൈകൊണ്ട് തന്നെ; അമ്മയെ കരയിച്ചവന്റെ ജീവനെടുക്കാൻ കാർത്തിക തുനിയുമ്പോൾ, പ്രകാശനും മകനും ഇനി എന്താണ് രക്ഷ.!? | Mounaragam Today Episode 13 August 2024
Mounaragam Today Episode 13 August 2024 : ഏഷ്യാനെറ്റ് പരമ്പരയായ മൗനരാഗം വ്യത്യസ്തമായ കഥാമുഹൂർത്തങ്ങമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, പ്രകാശൻ്റെ സ്വഭാവമാറ്റത്തെ കണ്ട് ഞെട്ടിയിരിക്കുകയാണ് കിരണും കല്യാണിയും. ഉടൻ തന്നെ രൂപയുടെ വീട്ടിലെത്തി ചന്ദ്രസേനനോടും രൂപയോടും പ്രകാശൻ്റെ മാറ്റത്തെക്കുറിച്ച് പറയുകയാണ്. അവൻ്റെ ഈ മാറ്റത്തിന് പിന്നിൽ എന്തോ നടന്നിട്ടുണ്ടെന്നും, അത് കണ്ടെത്തണമെന്നും പറയുകയാണ് സി എസ്. കൂടാതെ വിക്രം ജയിലിൽ നിന്ന് ഇറങ്ങിയതാണെന്നും, അതിനാൽ സൂക്ഷിക്കണമെന്നും പറയുകയാണ്.
കല്യാണി ദീപയോട് പോയി വിക്രം ജയിലിൽ നിന്ന് ഇറങ്ങിയെന്നും, എന്നാൽ വലിയ അഹംഭാവത്തിലാണ് ഇന്ന് ഓഫീസിൽ വന്നതെന്നും പറയുകയാണ്. ഇങ്ങനെ ജീവിക്കുന്ന അവരെ സൂക്ഷിക്കണമെന്ന് പറയുകയാണ് ദീപ. അപ്പോഴാണ് ലക്ഷ്മിയോട് കാർത്തിക പ്രകാശൻ്റെയും മൂങ്ങയുടെയും അഹംഭാവത്തെക്കുറിച്ച് പറയുന്നത്. അവൻ അഹങ്കരിച്ച് അവസാനം ഹൃദയം നിൽക്കുന്നത് കണ്ട് അവൻ്റെ അമ്മ മരിക്കണമെന്ന് പറയുകയാണ് ലക്ഷ്മി പിന്നീട് കാണുന്നത് മനോഹർ നിഷയുടെ വീട്ടിൽ പോവുകയാണ്.
അവിടെ എത്തിയപ്പോൾ നിഷ കല്യാണം വിളിക്കാൻ പോയിരിക്കുകയാണെന്ന് പറഞ്ഞപ്പോൾ, ആർഭാടമാക്കി വിവാഹം നടത്താൻ പറ്റുമോ എന്ന് തോന്നുന്നില്ലെന്നും, എൻ്റെ അമ്മാവൻ മരിച്ചു പോയെന്നും പറയുകയാണ് മനോഹർ. സ്വന്തം അമ്മാവനല്ലേ മോനെ, ഇനി എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോൾ, ഞാൻ ജ്യോത്സരെ കണ്ടിരുന്നെന്നും, ഈ മുഹൂർത്തത്തിൽ നടന്നില്ലെങ്കിൽ പിന്നെ രണ്ടു വർഷം കഴിഞ്ഞേ നടക്കൂവെന്ന് പറയുകയാണ് ജ്യോത്സ്യർ. അതിനാൽ ഒരു രജിസ്റ്റർ മാര്യേജ് നടത്താമെന്ന് പറയുകയാണ് മനോഹർ.
മോളുടെ കല്യാണം ആർഭാടമാക്കി നടത്താനായിരുന്നു ആഗ്രഹമെങ്കിലും, ഇങ്ങനെ വന്നതിൽ പിന്നെ എന്തു ചെയ്യാനാണെന്ന് പറയുകയാണ് നിഷയുടെ അച്ഛൻ. അങ്ങനെ അവിടെ നിന്ന് മനോഹർ നേരെ വീട്ടിലെത്തുകയാണ്. രാഹുലിനെ കണ്ടപ്പോൾ ഫോൺ വിളിച്ച് പുറത്ത് വരാൻ പറയുകയാണ്. നാളെ ഒരു ഫങ്ങ്ഷനുണ്ടെന്നും, അവിടെ ആളുകൂടാതിരിക്കാൻ ഞാൻ ഒരു പ്ലാൻ ചെയ്തിട്ടുണ്ടെന്നും, അതിനാൽ കല്യാണത്തിന് നിങ്ങൾ വരണമെന്നും, ഞങ്ങൾ തമ്മിൽ ബിസിനസ് സുഹൃത്തുക്കളാണെന്ന് പറഞ്ഞ് എന്നെ പുകഴ്ത്തി പറയണമെന്നും പറയുകയാണ്. ഒന്നും മറുത്ത് പറയാനാകാതെ രാഹുൽ വരാമെന്ന് സമ്മതിക്കുകയാണ്.