പത്തിലധികം രോഗങ്ങളെ ഇല്ലാതാക്കാൻ ‘മാവില’ മതി; മാവിലയുടെ ഔഷധ ഗുണങ്ങൾ അറിയാതെ പോകരുതേ… | Mango Leaf Health Benefits Malayalam
Mango Leaf Health Benefits Malayalam : വളരെയധികം ഗുണങ്ങൾ ഉള്ള ഒന്നാണ് മാവില. മാമ്പഴം മാത്രമല്ല മാവിലയും നിത്യ ജീവിതത്തിന്റെ ഭാഗമാക്കുന്നത് വളരെ നല്ലതാണ്. ഇത്രയും കാലം മാവില ഒന്നിനും ഉപയോഗിക്കാതെ പോയത് വലിയൊരു നഷ്ടം തന്നെ ആണ്. ‘മാവില’ ഒരു ഔഷധ കലവറയാണ് മരുന്നുപോലെ കൂടെ കൂട്ടാൻ ആകുന്ന ഒന്നാണ് ഇത് കൂടാതെ സുലഭമായി ലഭിക്കുന്ന ഒന്ന് കൂടിയാണ്. എന്തൊക്കെയാണ് ആരോഗ്യഗുണങ്ങൾ എന്ന് നോക്കാം.
മാവിലയുടെ ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും. മാങ്ങ ആണോ മാവില ആണോ ഏറെ ഗുണം ഉള്ളത്? എന്നാൽ അറിഞ്ഞോളു മാങ്ങയെക്കാൾ ഗുണം മാവിലക്ക് തന്നെ. ഒത്തിരി ആന്റിഓക്സിഡന്റ്‌സ് അടങ്ങിയ ഒന്നാണ് മാവില. പ്രമേഹം നിയന്ത്രിക്കാൻ മാവിലക്കു കഴിയും. അത് എങ്ങനെയെന്നല്ലെ മാവിന്റെ തളിരില ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് വച്ച് പിറ്റേ ദിവസം രാവിലെ ഞെരടി പിഴിഞ്ഞ് കുടിച്ചാൽ പ്രമേഹത്തിന് ശമനമുണ്ടാകും.

കൂടാതെ പ്രമേഹത്തിനോടാനുബന്ധിച്ചു വരുന്ന നേത്രരോഗങ്ങൾ നിയന്ത്രിക്കാനും ഇത് ഉപകരിക്കും. രക്തസമ്മർദ്ദം കുറയ്ക്കാനും വേരിക്കോസ് വെയ്ൻ പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരം ആയും മാവില ഉപയോഗിക്കാം. ക്ഷീണവും പിരിമുറുക്കവും മാറി ഉന്മേഷത്തോടെ ഇരിക്കാൻ മാവില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ മതി. പിത്താശയ കല്ലും, മൂത്രക്കല്ലും മാറുന്നതിനും മാവിലഉണക്കിപ്പൊടിച്ച് ഒരു ദിവസം വെള്ളത്തിലിട്ടു വച്ച് പിറ്റേദിവസം രാവിലെ അരിച്ചെടുത്ത് കുടിച്ചാൽ മതി.
ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് സഹായിക്കും, മാവില ഇട്ടു വെള്ളം തിളപ്പിച്ച് കുടിച്ചാൽ എത്ര കഠിനമായ അതിസാരവും ശമിക്കുന്നതാണ്, മാവില കത്തിച്ച് പുക ശ്വസിച്ചാൽ ഇക്കിളും തൊണ്ടസംബന്ധമായ വേദനയ്ക്കും ശമനമുണ്ടാകും. കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.. credit : MALAYALAM TASTY WORLD