ചേന പൊരി കഴിച്ചിട്ടുണ്ടോ!! ബീഫ് തോറ്റുപോകുന്ന ചേന ഫ്രൈ; തിന്നു പോകുന്നത് അറിയുകയേ ഇല്ല… | Kerala Style Chena Pori Malayalam

Kerala Style Chena Pori Malayalam : ചേന ഇങ്ങനെ വറുത്താൽ ചൊറിയില്ല സ്വാദ് കൂടും, അധികം ആളുകൾക്ക് ഇഷ്ടമില്ലാത്ത ഒന്നാണ് ചേന എന്നാൽ ഇത് പോലെ വറുത്തു നോക്കൂ കഴിച്ചു കൊണ്ടേ ഇരിക്കും, ഇതിനായി ആകെ ചെയ്യേണ്ട കാര്യം ഒരു മസാല ആണ്‌. ഒരു പാത്രത്തിലേക്ക്, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല, ചാറ്റ് മസാല, ഉപ്പ് എണ്ണ, കറി വേപ്പില എന്നിവ നന്നായി കുഴച്ചു കുറച്ചു അരിപൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു എടുക്കുക.

ചേന തോല് കളഞ്ഞു നീളത്തിൽ അരിഞ്ഞു നന്നായി കഴുകി എടുക്കുക. ചേന മസാലയിലേക്ക് ചേർത്ത് കൈ കൊണ്ട് നന്നായി കുഴച്ചു എടുക്കുക. കുറച്ചു സമയം ഇത് അടച്ചു വച്ചതിനു ശേഷം ഒരു ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് ചേന ചേർത്ത് നന്നായി വറുത്തു എടുക്കുക. ചേന വറുത്തു കഴിയുമ്പോൾ സ്വാദ് പൂർണ്ണമായും മാറുകയാണ്, മസാലയുടെ സ്വാദ് ഒന്ന് വേറെ തന്നെ ആണ്‌.

വളരെ രുചികരമായ ഈ വിഭവം എല്ലാവർക്കും ഇഷ്ടമാകും, കൂടാതെ ചൊറിനോപ്പവും, വെറുതെ കഴിക്കാനും എല്ലാം ഇത് സൂപ്പർ ആണ്‌…. ചേന ഇഷ്ടമില്ലാത്തവരും ഇത് ഉറപ്പായും കഴിക്കും… നല്ലൊരു ചിപ്പ്സ് പോലെ കഴിക്കാം ഈ വിഭവം.. നല്ല എരിവും കൂടെ ക്രിസ്പിയും ആണ് ഈ വിഭവം.

തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും, വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. video credits : Rishanas kitchen.

Rate this post
Leave A Reply

Your email address will not be published.