കണ്ണൂരുകാരുടെ നല്ല മൊഞ്ചുള്ള പലഹാരം!! കണ്ണൂർ ബിണ്ട്യ കഴിച്ചിട്ടുണ്ടോ..? ബിഡ്യ വേറെ വേറെ ലെവൽ ടേസ്റ്റ് ആണെ; ഒന്ന് പരീക്ഷിച്ചു നോക്കൂ… | Kannur Bidya Recipe Malayalam
Kannur Bidya Recipe Malayalam : കണ്ണൂരിലെ ബിണ്ട്യ എന്ന് പറഞ്ഞിട്ട് ഒരു റെസിപ്പിയുണ്ട്. അതിന്റെ ടേസ്റ്റ് ഒന്നൊന്നര ടേസ്റ്റ് തന്നെയാണ്, വേറെ ലെവൽ എന്നൊക്കെ നമ്മൾ പറയില്ല അത് തന്നെയാണ് ഈ വിഭവം. 2 ചെരുവകൾ മാത്രം മതി ഇതുണ്ടാക്കാൻ, ഒരു തവണ കഴിച്ചു കഴിഞ്ഞാൽ വായിലിട്ടാൽ അലിഞ്ഞു പോകും എന്നൊക്കെ പറയുന്ന സ്വാദാണ് ഈ ഒരു വിഭവത്തിന് ഉള്ളത്.തേങ്ങ, ശർക്കരയും, ഏലക്കപ്പൊടി മാത്രമാണ് ആവശ്യമുള്ളത്.
തേങ്ങയാണ് ഇതിൽ മെയിൻ ആയിട്ട് വേണ്ടത് അതിനായിട്ട് തേങ്ങ ആദ്യം ചിരകിയെടുക്കുക, അല്ലാന്നുണ്ടെങ്കിൽ തേങ്ങ ചിരട്ടയിൽ നിന്ന് കട്ട് ചെയ്തതിനുശേഷം മിക്സിയിൽ ഒന്ന് പൊടിച്ചെടുക്കാം.അതിനുശേഷം ഒരു പാത്രത്തിലേക്ക് ശർക്കര ചേർത്ത്, അര ഗ്ലാസ് വെള്ളവും ഒഴിച്ച് നന്നായി ഇതിനെ ഒന്ന് ഉരുക്കിയെടുക്കുക. ഉരുകിയതിനു ശേഷം നന്നായിട്ട് അരിച്ചെടുത്ത ശർക്കരപ്പാനി മാറ്റിവയ്ക്കുക. ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേക്ക് തേങ്ങ ചേർത്ത് നന്നായിട്ട് തേങ്ങ വറുത്തെടുക്കുക.

വറുത്തു കഴിഞ്ഞാൽ പിന്നെ ഇതിലേക്ക് പതിയെ കുറച്ചു കുറച്ചായിട്ട് ശർക്കരപ്പാനി ഒഴിച്ച് കൊടുക്കുക, ഒഴിക്കുന്നതിന് അനുസരിച്ച് തന്നെ ഇത് കട്ടിയായി കൊണ്ടേയിരിക്കണം അതിനുശേഷം മുഴുവനായിട്ട് ശർക്കരപ്പാനി ഒഴിച്ച് ഒപ്പം തന്നെ ഏലക്കാപ്പൊടിയും ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് കയ്യിൽ ഒട്ടിപ്പിടിക്കാത്ത പാകത്തിന് ആക്കിയെടുക്കുക .ശേഷം ചെറിയ ചെറിയ ഉരുളകൾ ആക്കി എടുക്കുക, സാധാരണ തേങ്ങ ലഡു തയ്യാറാക്കുന്ന പഞ്ചസാരയാണ് ചേർക്കുന്നത്.
ശർക്കര ചേർക്കുന്നത്വ കൊണ്ട് വളരെ രുചികരമായ ഈ ഒരു പലഹാരം എല്ലാർക്കും ഒത്തിരി ഇഷ്ടപ്പെടുന്ന ഒന്നാണ്. നാലുമണി പലഹാരമായി മാത്രമല്ല മധുരം ഇഷ്ടപ്പെടുന്നവർക്ക് മധുരം കഴിക്കാൻ തോന്നുമ്പോൾ എല്ലാം കഴിക്കാൻ പറ്റിയ നല്ലൊരു പലഹാരമാണിത്. തയ്യാറാക്കുന്ന വിധം വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Kannur kitchen.