
ഇത് ശെരിക്കും ഞെട്ടിച്ചു.!! ചക്ക സേവനാഴിയിൽ ഇട്ടൊന്നു തിരിച്ചാൽ കാണാം അത്ഭുതം; ഇതുവരെ ആരും തയ്യാറാക്കാത്ത ചക്ക ഐറ്റം.!? | Jackfruit Special Snack Recipe Malayalam
Jackfruit Special Snack Recipe Malayalam : ചക്ക ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. ചക്കയുടെ സീസൺ ആയി കഴിഞ്ഞാൽ എല്ലാ വീടുകളിലും ചക്ക വിഭവങ്ങൾ തന്നെയാണ് മുൻപന്തിയിൽ നിൽക്കുന്നത്. എന്നും കഴിച്ച് മടുത്ത വിഭവങ്ങളിൽ നിന്ന് അല്പം വേറിട്ടതും രുചിയുള്ളതുമായ ഒരു ഐറ്റം ഇന്ന് നമുക്ക് തയ്യാറാക്കാം.
ചക്ക മുറുക്ക്. ഇന്ന് നമുക്ക് സേവാനാഴി ഉപയോഗിച്ച് ചക്ക കൊണ്ട് വ്യത്യസ്തമായ ഒരു വിഭവം തയ്യാറാക്കാം. ഇതുവരെ ആരും പരീക്ഷിക്കാത്തതും എന്നാൽ ഒരുതവണയെങ്കിലും ഉണ്ടാക്കിയവർ വീണ്ടും വീണ്ടും ഉണ്ടാക്കാൻ ഇഷ്ടപ്പെടുന്നതുമായ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ചക്ക വൃത്തിയാക്കി കുരു ഒക്കെ കളഞ്ഞ് അത് നന്നായി ഒരു പാത്രത്തിലിട്ട് കുറച്ചു വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കുക.
ഇന്ന് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി ഒന്ന് അരച്ചെടുക്കാം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം ഇതിലേക്ക് വറുത്ത അരിപ്പൊടി ഒരു കപ്പ്, ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, ആവശ്യത്തിന് ഉപ്പ്, അല്പം കായപ്പൊടി എന്നിവ ചേർത്തു കൊടുക്കാം. ഇതൊന്നു കുഴച്ചു ചപ്പാത്തി പരുവത്തിലേക്ക് കൊണ്ടുവരാം.
ശേഷം ഇതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കാം. വെളിച്ചെണ്ണ ചൂടാക്കിയോ പച്ച വെളിച്ചെണ്ണയോ ഇതിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ശേഷം സേവാനാഴിയെടുത്ത് ഇതിൻറെ ഉള്ളിൽ ഒക്കെ അല്പം വെളിച്ചെണ്ണ തടവി കൊടുക്കാം. അതിനുശേഷം സ്റ്റാറിന്റെ ആകൃതിയിലുള്ള അച്ചുപയോഗിച്ച് മുറുക്കിന്റെ പരുവത്തിൽ നമുക്ക് കുഴച്ചു വച്ചിരിക്കുന്ന മാവ് പീച്ചി എടുക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ പൂർണമായി കണ്ടു നോക്കൂ.