തക്കാളിയുടെ ആദ്യത്തെ പ്രൂണിങ്; തക്കാളി കുലകുത്തി കായ്ക്കാൻ ചെടിയിൽ ഇങ്ങനെ ചെയ്തു നോക്കൂ.!! | How And When To Prune Tomato

How And When To Prune Tomato : തക്കാളി നല്ല ആരോഗ്യം ഉള്ളവയായി വളർന്നുവരാനും ഒരുപാട് കായ ഉണ്ടാകുവാനും പ്രൂണിങ് ചെയ്യുക എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. ഏതു പ്രായത്തിൽ എത്രത്തോളം വളർന്നു കഴിയുമ്പോൾ ആണ് പ്രൂണിങ് ചെയ്യേണ്ടത് എന്നുള്ളതിനെ കുറിച്ച് നോക്കാം.

പ്രൂണിങ് ചെയ്തില്ല എന്ന് ഉണ്ടെങ്കിൽ തക്കാളി വളരെ നീണ്ട ശിഖരങ്ങൾ ഒക്കെ നീണ്ടു നിവർന്ന് പോകുന്നതായി കാണാം. പ്രൂണിങ് ചെയ്തു കൊടുക്കുകയാണെങ്കിൽ ശിഖരങ്ങൾ ഒരുപാട് ഉണ്ടായി ധാരാളം തക്കാളി ലഭിക്കാനിടവരും. തക്കാളി തൈയുടെ ആദ്യത്തെ പ്രൂണിങ്ങ് ചെയ്യേണ്ടത് ഒരു 8 ഇലയെങ്കിലും വരുന്ന സമയത്ത് ആയിരിക്കണം. പ്രൂൺ ചെയ്തു കൊടുത്തില്ലെങ്കിൽ ഒട്ടും ഹെൽത്തി അല്ലാതെ തണ്ടുകൾക്ക് തീരെ ബലമില്ലാതെ വളർന്നുവരും.

ഒരു 5 ഇല എങ്കിലും താഴേക്ക് നിർത്തിയിട്ട് മൂർച്ചയുള്ള ബ്ലേഡ് കൊണ്ട് കട്ട് ചെയ്ത് എടുക്കുകയാണ് വേണ്ടത്. കട്ട് ചെയ്യാനായി കത്രിക ഒരു കാരണവശാലും ഉപയോഗിക്കാൻ പാടുള്ളതല്ല. കാരണം കത്രിക ഉപയോഗിക്കുക യാണെങ്കിൽ തണ്ടിന് കട്ടി ഇല്ലാത്തത് കാരണം ചതഞ്ഞു ആയിരിക്കും കട്ട് ചെയ്തു വരിക. മുറിച്ചു കളഞ്ഞ ഭാഗം വേണമെങ്കിൽ നട്ടു വയ്ക്കാവുന്നതാണ് അല്ലെങ്കിൽ കളയാവു ന്നതാണ്.

ശേഷം കുറച്ച് സ്യൂഡോമോണസ് കലക്കി എടുത്തിട്ട് മുറിച്ചു കളഞ്ഞ ഭാഗത്ത് അൽപം തേച്ചു കൊടുക്കുക. വേറെ ഇൻഫെക്ഷൻ ഒന്നും ആകാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പ്രൂണിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കാണൂ. How and when to prune tomato. Video credit : Spoon And Fork