ഇനി പേര നട്ട് കാത്തിരിക്കണ്ട.!! ഈ ഒരു കാര്യം മാത്രം മതി; പേര കായ്ക്കാൻ വേഗം പൂക്കാനും കായ്ക്കാനും ഒരു കിടിലൻ സൂത്രം.!! | Guava Tree Cultivation Tip

Guava Tree Cultivation Tip : പേരക്കയുടെ ഔഷധഗുണങ്ങൾ നിരവധിയാണ്. പേരക്കയുടെ മാത്രമല്ല അവയുടെ ഇലക്കും നിരവധി ഔഷധഗുണങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ ഒരു പേര മരം എങ്കിലും വീട്ടിൽ വച്ചു പിടിപ്പിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്.

എന്നാൽ ഇന്നത്തെ കാലത്ത് സ്ഥലപരിമിതി ഒരു വലിയ പ്രശ്നമായി മിക്ക വീടുകളിലും കാണാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഒരു പേര ചെടി ടെറസിന് മുകളിൽ വളർത്തിയെടുക്കാവുന്നതാണ്. ഇത്തരത്തിൽ പേര മരം വളർത്തുമ്പോൾ അവ പെട്ടെന്ന് കായ്ക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.പേരക്കയ്ക്ക് അതിന്റെ പൂർണ്ണ രുചിയും മധുരവും കിട്ടാനായി ഏറ്റവും നല്ലത് ജൈവവളങ്ങൾ ഉപയോഗിക്കുക എന്നതാണ്. അതിനായി അടുക്കളയിലെ പച്ചക്കറി വേസ്റ്റ്,പഴത്തൊലി എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്. കൂടാതെ മാസത്തിൽ ഒരുതവണയെങ്കിലും ചെടിയുടെ ചുറ്റും മണ്ണ് മാറ്റി അവിടെ വേപ്പിലപിണ്ണാക്ക് ഇട്ടു കൊടുക്കാനായി ശ്രദ്ധിക്കുക.

കൂടാതെ പയർ, മുതിര എന്നിവ പോലുള്ളവയുടെ വിത്ത് ചെടിയുടെ ചുറ്റും പാകി ഇടുക. ശേഷം അവ മുളച്ചു തുടങ്ങുമ്പോൾ പിഴുത് മാറ്റി ചെടിക്ക് വളമായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി ചെടിയിൽ വളരെ എളുപ്പത്തിൽ കായഫലങ്ങൾ ഉണ്ടായി വരുന്നതാണ്.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നഴ്സറികളിൽ നിന്നാണ് പേരക്കയുടെ തൈ വാങ്ങിക്കൊണ്ടു വരുന്നത് എങ്കിൽ അവയിൽ പൂവിട്ടു നിൽക്കുന്നുണ്ടെങ്കിൽ അത് മുറിച്ചു കളയാനായി ശ്രദ്ധിക്കുക. ശേഷം വീട്ടിൽ കൊണ്ടു വന്ന് അവ നട്ടുപിടിപ്പിച്ച് ഉണ്ടാകുന്ന പൂ നല്ല പരിചരണം നൽകുന്നത് വഴി കായ്ഫലങ്ങൾ ആക്കി മാറ്റാൻ സാധിക്കും. ചെടിക്ക് ആവശ്യത്തിന് വളം നൽകുകയും വെള്ളം സൂര്യപ്രകാശം എന്നിവ ലഭിക്കുകയും ചെയ്യുന്നുണ്ട് എങ്കിൽ മാത്രമാണ് ചെടിയിൽ പെട്ടെന്ന് കായ്കൾ ഉണ്ടാവുകയുള്ളൂ. മണ്ണിര കമ്പോസ്റ്റ്, ജൈവവളം എന്നിവ ഇടയ്ക്കിടയ്ക്ക് ചെടിക്ക് നൽകുന്നതും വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ ഗ്രോ ബാഗിൽ ആണെങ്കിൽ കൂടി പേരമരം എളുപ്പത്തിൽ കായ്ക്കുന്നത് കാണാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Rema’s Terrace Garden

Rate this post
Leave A Reply

Your email address will not be published.