ജമന്തി ചെടിയിൽ വളരെ പെട്ടെന്ന് വേര് വരാൻ സൂപ്പർ ട്രിക്ക്; ഈ ഒരു അത്ഭുതം ഇനി ആരും കാണാതെ പോകല്ലേ.!! | Grow Chrysanthemums From Cutting

Grow Chrysanthemums From Cutting : ജമന്തി പൂക്കൾ ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. മണവും കാഴ്ചയിൽ ഭംഗിയും തോന്നുന്ന പൂക്കൾ എല്ലാ സീസണിലും വളരുന്നതു കൊണ്ടുതന്നെ പലരുടെയും ഇഷ്ട പൂച്ചെടികളിൽ ഒന്നാണ് ജമന്തി എന്ന് പറയുന്നത്. ഒരു ജമന്തിച്ചെടി നന്നായി വളർന്നു കഴിഞ്ഞാൽ അതിൽ നിന്ന് തന്നെ നമുക്ക് നിരവധി ചെടികൾ വളർത്തിയെടുക്കാം എന്നതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത.

അതിനായി ചെയ്യേണ്ടത് ആദ്യം തന്നെ വളർന്ന ജമന്തി ചെടിയിൽ നിന്ന് നടാൻ പാകത്തിനുള്ള കമ്പുകൾ മുറിച്ചെടുക്കുകയാണ്. ശേഷം ഇതിലെ ഇലകളും മറ്റും നീക്കം ചെയ്യുക. അതിനുശേഷം ഈ തണ്ടിൽ വളരെ പെട്ടെന്ന് തന്നെ വേര് പിടിക്കുന്നതിനായി ഒരു കറ്റാർവാഴയുടെ തണ്ട് എടുത്ത് അതിൻറെ ജെല്ലിലേക്ക് മുറിച്ചെടുത്ത ജമന്തിയോടെ നടാനുദ്ദേശിക്കുന്ന ഭാഗം ഒന്ന് മുക്കി എടുക്കുക. ഇത് വളരെ പെട്ടെന്ന് ഈ കമ്പിൽ വേര് പടരുന്നതിന് സഹായിക്കും. ഇങ്ങനെ കറ്റാർവാഴയിൽ മുക്കിയെടുത്ത തണ്ടുകൾ അത്യാവശ്യം വലിയ ഒരു ചെടിച്ചട്ടിയിലേക്ക് നടാവുന്നതാണ്.

ഒരു ചെടിച്ചട്ടിയിൽ തന്നെ ഒന്നിലധികം കമ്പുകൾ നടുന്നത് ചെടി കുറ്റിയായി നിൽക്കുന്നതിനും പൂക്കൾ വന്ന് മനോഹരമായി നിൽക്കുന്നതിനും സഹായിക്കും. ഒന്നോ രണ്ടോ തവണ പൂക്കൾ വിടർന്ന ശേഷം ജമന്തിച്ചെടി കരിഞ്ഞു പോകുന്നു എന്നത് പലരുടെയും പരാതികളിൽ പ്രധാനപ്പെട്ടതാണ്.

ഇനി അങ്ങനെ സംഭവിക്കാതിരിക്കുവാനും എല്ലായിപ്പോഴും ചെടി ആരോഗ്യമുള്ളതായി നിലനിൽക്കുവാനും ചെയ്യേണ്ടത് എന്താണെന്ന് അറിയുവാൻ വീഡിയോ കണ്ടു നോക്കൂ. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ പൂന്തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ. Video credit : J4u Tips

Rate this post
Leave A Reply

Your email address will not be published.