കമ്പോസ്റ്റ് നിർമ്മാണം നിമിഷ നേരം കൊണ്ട്; അടുക്കളയിൽ ഉള്ള ഈ ഒരു ചേരുവ മതി ഇനി കമ്പോസ്റ്റ് നിർമിക്കാൻ.!! | Good Compost From Waste

Good Compost From Waste : നമ്മുടെ അടുക്കളയിൽ എപ്പോഴും ഉണ്ടാകുന്ന ഈ ഒരു ചേരുവ ഉപയോഗിച്ചു കൊണ്ട് കമ്പോസ്റ്റ് തയ്യാറാക്കുന്ന രീതിയെ കുറിച്ച് പരിചയപ്പെടാം. ഈ രീതിയിലൂടെ നമ്മുടെ വീട്ടിലുള്ള എല്ലാ വേസ്റ്റും ഈ കമ്പോസ്റ്റിൽ ഉൾപ്പെടുത്താൻ സാധിക്കും. ഇത് ഒരു വരുമാനമാർഗം ആക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഉള്ള ഒരു നല്ല ഉപായമാണ്.

എടുത്തു പറയേണ്ട ഒരു കാര്യം ഈ രീതി ഉപയോഗിച്ച് കൊണ്ട് എപ്പോൾ വേണമെങ്കിലും നമുക്ക് കമ്പോസ്റ്റ് നിർമ്മിച്ച് എടുക്കാവുന്നതാണ്. കൂടാതെ സാധാരണ കമ്പോസ്റ്റ് ഉണ്ടാക്കുമ്പോൾ വരുന്ന ദുർഗന്ധം, പുഴുശല്യം ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ ഈ രീതിയിൽ ഉണ്ടാകില്ല എന്നുള്ളത് ഒരു വലിയ പ്രത്യേകതയാണ്. ഇതിനായി നമുക്ക് വേണ്ടത് നമ്മുടെ അടുക്കളയിൽ ഉണ്ടാകുന്ന പഴം-പച്ചക്കറി മുതലായവയുടെ വേസ്റ്റ് ആണ്. കൂടാതെ ഈ കൂട്ടത്തിൽ മത്സ്യം, മാംസം എന്നിവയുടെ വേസ്റ്റും ഉൾപ്പെടുത്താവുന്നതാണ്.

പിന്നീട് നമുക്ക് ചുറ്റും മുളച്ചുപൊന്തിയിട്ടുള്ള പച്ചപ്പുല്ലും എടുക്കാവുന്നതാണ്. പച്ചപ്പുല്ല് എടുക്കുമ്പോൾ ഇതിന് മുകളിൽ പാകമായ വിത്തുകൾ ഉണ്ടെങ്കിൽ ആ വിത്ത് വരുന്ന ഭാഗം കട്ട് ചെയ്ത് മാറ്റിയതിനുശേഷം മാത്രമായിരിക്കണം എടുക്കാൻ. കാരണം നമ്മൾ വളം പ്രയോഗിക്കുന്ന സ്ഥലങ്ങളിലും വീണ്ടും ഇത്തരം വിത്തുകൾ മുളച്ചു പൊങ്ങാനുള്ള സാധ്യതയുണ്ട്.

കൂടെ തന്നെ നമുക്ക് പച്ചയിലകൾ ശീമക്കൊന്നയുടെ ഇലയും മുരിങ്ങയുടെ ഇലയോ ഒക്കെ എടുക്കാവുന്നതാണ്. ഏതു തരത്തിലുള്ള ഇലയും ഈ കമ്പോസ്റ്റ് നിർമാണത്തിനായി ഉപയോഗിക്കാവുന്നതാണ്. കമ്പോസ്റ്റ് എങ്ങനെ നിർമ്മിച്ചെടുക്കാമെന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Good Compost from Waste. Video credit : Kitchen Mystery

Leave A Reply

Your email address will not be published.