ഇതുണ്ടെങ്കിൽ പല്ലിയും പാറ്റയും ഇനി വീടിന്റെ പരിസരത്ത് പോലും വരില്ല; വിഷമില്ലാതെ പ്രാണികളെ തുരത്താൻ അടിപൊളി വിദ്യ.!! | Get Rid Of Cockroaches And Flies From Home Easily Tip Malayalam

Get Rid Of Cockroaches And Flies From Home Easily Tip Malayalam : നമ്മുടെയൊക്കെ വീടുകളിൽ ഇന്ന് സർവസാധാരണമായി കണ്ടുവരുന്ന ഒന്നാണ് പാറ്റ,പല്ലി എന്നിവ. ഇവയുടെ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കുട്ടികളും പ്രായമായവരും ഒക്കെ ഉണ്ടെങ്കിൽ ഇവ ഭക്ഷണപദാർത്ഥങ്ങളിലോ പാത്രങ്ങളിലോ കയറാതെ സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്.

ഈ സാഹചര്യത്തിൽ പല്ലി, പാറ്റ പോലെയുള്ള ജീവികളെ എങ്ങനെ അടുക്കളയിൽ നിന്ന് തുരത്താം എന്നാണ് നോക്കാൻ പോകുന്നത്. നമുക്ക് ഒരു സ്പൂൺ പൊടിച്ച പഞ്ചസാരയും മൈദയും അതുപോലെതന്നെ ബോറിക്കാസിഡ് ആണ് ആവശ്യം. ബോറിക് ആസിഡ് എല്ലാ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് കിട്ടും. ഇത് എങ്ങനെയാണ് നമ്മൾ തയ്യാറാക്കുന്നതെന്ന് നോക്കാം. ഉപയോഗിക്കാത്ത പഴയ പാത്രം അതുപോലെ സ്പൂണാണ് ഇതിന് ആവശ്യം. പഞ്ചസാര പൊടിച്ചത് ഇതിന് നിർബന്ധമാണ്.

പഞ്ചസാര പൊടിച്ചത് ഒരു ടേബിൾസ്പൂൺ പാത്രത്തിലേക്ക് ഇട്ട് കൊടുക്കാം. ജീവികളെ ആകർഷിക്കാൻ വേണ്ടിയാണ് നമ്മൾ പഞ്ചസാര എടുക്കുന്നത്. ഇതിലേക്ക് മൈദ,ബോറിക് ആസിഡ് എന്നിവ കൂടെ ചേർത്ത് നന്നായിട്ടൊന്നു മിക്സ് ചെയ്യാം. ഇതിലേക്ക് അല്പം വെള്ളം ഒഴിച്ച് നന്നായി ഒന്ന് കുഴച്ചെടുക്കാവുന്നതാണ്. ചപ്പാത്തി ഉരുളയുടെ പരുവത്തിൽ കുഴച്ചെടുത്ത ശേഷം ഒരു മിനുസമുള്ള കവറിൽ വച്ച് നമുക്ക് പാറ്റയോ പല്ലിയോ വരുന്ന ഇടത്തേക്ക് വെക്കാം.

സാധാരണ സിങ്ക്, കബോർഡ് എന്നിവയ്ക്കിടയിലാണ് ഇവ ധാരാളമായി കണ്ടുവരുന്നത്. അതുകൊണ്ട് ഇവ ഉരുട്ടി കവറിൽ ആക്കി വെക്കാം. കുട്ടികൾ എടുത്തു കഴിക്കാതെയോ വീട്ടിലുള്ള വളർത്തുന്ന മൃഗങ്ങൾ ഇത് തൊടാതെയോ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് തയ്യാറാക്കുമ്പോൾ കയ്യിൽ ഗ്ലൗസ് ധരിക്കുന്നതായിരിക്കും ഉത്തമം. ഇത്തരത്തിൽ ഒറ്റ തവണ ചെയ്യുമ്പോൾ തന്നെ നമുക്ക് വീട്ടിലുള്ള പല്ലി, പാറ്റ എന്നിവയുടെ ശല്യം കുറയ്ക്കാൻ സാധിക്കും.

Rate this post
Leave A Reply

Your email address will not be published.