ഉറുമ്പ് പാറ്റ മുതലായവയുടെ ശല്യം ഇനി ഉണ്ടാവില്ല; ഇത് ഒരു തുള്ളി ഉപയോഗിച്ചുനോക്കൂ… | Floor Cleaning Tips Malayalam

Floor Cleaning Tips Malayalam : ഉറുമ്പ് പാറ്റ മുതലായ പ്രാണികളുടെ ശല്യം മിക്ക വീടുകളിലും ഉണ്ടായിരിക്കുമല്ലോ. ഇവയെ ഓടിക്കുവാൻ ആയി പലവഴികളും പ്രയോഗിച്ച് തോറ്റുപോയവർ ആയിരിക്കും നമ്മളിൽ പലരും. പലതരം രീതിയിലുള്ള ലോഷനുകളും മറ്റു കെമിക്കലുകളും ഉപയോഗിച്ച് തറ തുടച്ചിട്ട് രക്ഷ ഇല്ലാത്തവർ ഈ രീതി പരീക്ഷിച്ചു നോക്കൂ.

തറ തുടക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ ഒരു നുള്ള് ഇവ കലക്കുക ആണെങ്കിൽ പ്രാണിശല്യം മാത്രമല്ല തറയിൽ നിന്നും കുട്ടികളിലേക്ക് യാതൊരുവിധ അണുക്കളും പകരാതെ ഇരിക്കുന്നതാണ്. ഇതിനായി ആദ്യം ഒരു ബക്കറ്റിൽ കുറച്ച് വെള്ളം തറ തുടയ്ക്കാൻ വേണ്ടി എടുത്ത് അതിലേക്ക് കുറച്ച് ഉപ്പു ചേർത്ത് ഇളക്കുക. ഒരു സ്പൂൺ ഉപ്പ് ചേർക്കുന്നതിലൂടെ തറയിൽ ഉണ്ടാകുന്ന അണുക്കളെ പ്രതിരോധിക്കാൻ അത് സഹായം ആകുന്നു.

അടുത്തതായി ഇതിലേക്ക് ചേർക്കേണ്ടത് കർപ്പൂരം പൊടിച്ചതാണ്. രണ്ടു സ്പൂൺ കർപ്പൂരം പൊടിച്ചതും കൂടി ചേർത്ത് നല്ലപോലെ ഇളക്കി അതിനുശേഷം തറ തുടയ്ക്കുകയാണെങ്കിൽ നല്ലപോലെ തറ വെട്ടി തിളങ്ങുന്നത് കാണാം. ഉപ്പും കർപ്പൂരവും ചേരുന്നതു കൊണ്ടുതന്നെ ഈച്ച ശല്യങ്ങൾ ഉം ഒഴിവാക്കുന്നതായി കാണാം.

വെള്ളത്തിലേക്ക് കർപ്പൂരം ഇടുമ്പോൾ നല്ലതുപോലെ പൊടിച്ചിട്ട് ഇടുവാൻ ആയി പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലങ്ങളിൽ ഈച്ച ശല്യവും ഉറുമ്പ് ശല്യം ഒഴിവാക്കാനായി ഏറ്റവും നല്ല ഒരു മാർഗ്ഗം ആണിത്. ബാക്കി വിവരങ്ങൾ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. Video credit: Sheena’s Vlogs

Rate this post
Leave A Reply

Your email address will not be published.