
ഫാൻ AC ആക്കും അത്ഭുത വിദ്യ.!! ചൂടു കാലത്തോട് വിട പറയാം; രണ്ടു കുപ്പി മാത്രം മതി കടുത്ത വേനലിൽ ഇനി തണുത്തുറങ്ങാം.!! | Fan To Ac Trick Malayalam
Fan To Ac Trick Malayalam : ഇപ്പോഴത്തെ ചൂട് എന്ന് പറഞ്ഞാൽ സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. വീട്ടിൽ ഫാനോ മറ്റോ ഇട്ടാൽ തന്നെ അതിൽ നിന്ന് വരുന്ന ചൂടുകാറ്റ് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കും നമുക്ക്. ഇനി രണ്ടു കുപ്പി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നല്ല തണുത്ത കാറ്റ് റൂമിൽ സൃഷ്ടിച്ചെടുക്കാൻ കഴിയും. അതിനായി ആവശ്യം മിനറൽ വാട്ടറിന്റെ രണ്ട് കുപ്പികൾ മാത്രമാണ്. ഇനി പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും സംശയം തോന്നുന്നവർക്ക് താഴെപ്പറയുന്ന വീഡിയോ സംശയനിവാരണത്തിന് ഉപയോഗിക്കാവുന്നതാണ്.
ആദ്യം തന്നെ കുപ്പിയുടെ ചുവടുഭാഗം ഒരു കത്രികയോ കത്തിയോ ഉപയോഗിച്ച് മുറിച്ച് എടുക്കാവുന്നതാണ്. പൂർണമായി മുറിച്ച് നീക്കം ചെയ്യാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വീഡിയോയിൽ കാണുന്ന തരത്തിൽ അല്പം കുപ്പിയിൽ തന്നെ നിൽക്കത്തക്ക രീതിയിൽ വേണം ചുവടുഭാഗം മുറിച്ചെടുക്കുവാൻ. രണ്ടു കുപ്പിയുടെയും ചുവടെ ഭാഗം ഇത്തരത്തിൽ മുറിച്ചെടുത്ത ശേഷം ഇതിൽ കുറച്ച് ഹോളുകൾ ഇട്ടുകൊടുക്കുകയാണ്.
ഇനി ചെയ്യേണ്ടത് കുപ്പിയുടെ മൂടിവരുന്ന ഭാഗത്ത് അല്പം ഗ്യാപ്പിട്ട് മുകളിലേക്ക് ഫോളുകൾ ഇട്ടുകൊടുക്കാം. രണ്ടു കുപ്പിയിലും ഇതുപോലെ ഹോളുകൾ ഇട്ടശേഷം ഒരു ഫാനിലേക്ക് നമുക്കിത് ഫിറ്റ് ചെയ്ത് കൊടുക്കാവുന്നതാണ്. ടേബിൾ ഫാനിൽ ആണ് ഇന്ന് നമ്മൾ ഫിറ്റ് ചെയ്തു കൊടുക്കാൻ പോകുന്നത്. ഇതുപോലെ പെഡസ്റ്റീൻ ഫാനിലോ മറ്റോ നമുക്ക് ചെയ്യാവുന്നതാണ്. അത്യാവശ്യം നല്ല കട്ടിയുള്ള പൊട്ടിപ്പോകാത്ത ഒരു വള്ളിയാണ് അതിന് വേണ്ടത്.
ഇത് ഫാനിന്റെ പിൻവശത്തായി കമ്പിയുടെ ഇടയിലൂടെ ഇട്ട് കുപ്പി വെച്ച് കെട്ടിക്കൊടുക്കാവുന്നതാണ്. കുപ്പിവെക്കുമ്പോൾ കുപ്പിയുടെ മൂടി ഭാഗം താഴേക്ക് വരുത്തക്ക രീതിയിൽ വേണം വെക്കാൻ. അതിനുശേഷം ഈ കുപ്പിയിലേക്ക് നമുക്ക് കുറച്ച് ഐസ് കട്ടകൾ ഇട്ടുകൊടുക്കാവുന്നതാണ്. സാമാന്യം വലിപ്പമുള്ള കട്ടകൾ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം. ഇനി ഇതിൻറെ പ്രവർത്തനം എങ്ങനെയാണെന്ന് അറിയാൻ വീഡിയോ കണ്ടു നോക്കൂ.