
കുക്കറും തേങ്ങയും ഉണ്ടോ.!? ശുദ്ധമായ വെളിച്ചെണ്ണ ഇനി വീട്ടിൽ തന്നെ; വളരെ എളുപ്പത്തിൽ എത്ര കിലോ വെളിച്ചെണ്ണയും എളുപ്പം തയാറാക്കാം.!! | Extra Virgin Coconut Oil In Home Tip Malayalam
Extra Virgin Coconut Oil In Home Tip Malayalam : അടുക്കളയിലെ ആവശ്യത്തിനും തലയിൽ തേക്കുവാനും ഒക്കെ വെളിച്ചെണ്ണ കടയിൽ നിന്ന് വലിയ വില കൊടുത്തു വാങ്ങുന്നവരാണ് നമ്മൾ. എന്നാൽ കുറച്ച് സമയം ചെലവഴിച്ചാൽ വീട്ടിൽ തന്നെ യാതൊരു കലർപ്പും ഇല്ലാത്ത നല്ല ശുദ്ധമായ വെളിച്ചെണ്ണ നമുക്ക് തയ്യാറെടു തയ്യാറാക്കി എടുക്കാം.
പാരമ്പര്യമായി നമ്മുടെയൊക്കെ മുത്തശ്ശിമാരും അമ്മമാരും ഉപയോഗിച്ചിരുന്ന ഇത്തരം വെളിച്ചെണ്ണ ആരോഗ്യം പ്രധാനം ചെയ്യുന്നതോടൊപ്പം തലയിൽ തേക്കുമ്പോൾ മുടിക്ക് കറപ്പും നല്ല രീതിയിൽ മുടി വളരുന്നതിന് സഹായിക്കുകയും ചെയ്യും. ഇനി എങ്ങനെയാണ് വെളിച്ചെണ്ണ തയ്യാറാക്കുന്നതെന്ന് നോക്കാം… അതിനായി ആദ്യം തന്നെ വേണ്ടത് ഒരു കുക്കർ എടുത്ത് ഇതിലേക്ക് രണ്ടോ മൂന്നോ തേങ്ങ മുഴുവനെ ഇട്ടുകൊടുക്കുക. കുക്കറിന്റെ വലിപ്പം അനുസരിച്ച് വേണം തേങ്ങ ഇട്ടുകൊടുക്കുവാൻ.
അതിനുശേഷം ഒന്നോ ഒന്നര ഗ്ലാസ് വെള്ളം കുക്കറിലേക്ക് ഒഴിച്ച് നന്നായി അടച്ച് രണ്ട് വിസിൽ വരത്തക്ക രീതിയിൽ അടുപ്പിൽ വെയ്ക്കുക. അതിനുശേഷം വിസിൽ വന്ന് കുക്കർ തുറന്ന് തേങ്ങാ പുറത്തെടുത്ത് രണ്ടാക്കി പൊട്ടിക്കാം. അതിനുശേഷം ചിരട്ടയിൽ നിന്നും തേങ്ങ വേർപെടുത്തി ചെറിയ ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒന്ന് ചതച്ചെടുക്കാം.
അതിനുശേഷം ചെറു ചൂടുവെള്ളം ഇതിലേക്ക് ഒഴിച്ച് ഒന്നുകൂടി ചതച്ചെടുക്കാവുന്നതാണ് പിന്നീട് ഇതൊരു പാത്രത്തിലേക്ക് മാറ്റി നല്ല ഉണങ്ങിയ ഒരു കോട്ടൺ തുണി എടുത്ത് അതിലേക്ക് ചതച്ചു വച്ചിരിക്കുന്ന തേങ്ങ കുറേശ്ശെ ഇട്ട് പിഴിഞ്ഞ് എടുക്കാം. നല്ല കട്ടിയുള്ള തേങ്ങാപ്പാൽ നമുക്ക് ഇങ്ങനെ ലഭിക്കും. അതിനുശേഷം വേണ്ടത് അടി ഉറപ്പുള്ള ഒരു പാത്രത്തിലേക്ക് ഈ തേങ്ങാപ്പാൽ ഒഴിച്ചുകൊടുത്ത് ലോ ഫ്ലെയിമിൽ ഇട്ട് കൈ ഇളക്കാതെ ഇളക്കുകയാണ്. എണ്ണ ഉണ്ടാക്കുന്ന രീതിയും മറ്റു കിച്ചൻ ടിപ്സും അറിയുവാൻ താഴെ കാണുന്ന വീഡിയോ കണ്ടു നോക്കൂ.