പാലിന് കൊടുക്കുന്ന കാശ് നെയ്യുണ്ടാക്കി മുതലാക്കാം; പാൽപാടയിൽ നിന്ന് ശുദ്ധമായ നെയ്യ് എളുപ്പം വീട്ടിലുണ്ടാക്കാം… | Easy Simple Way To Make Ghee Malayalam

Easy Simple Way To Make Ghee Malayalam : പായസത്തിലും അതുപോലെതന്നെ പലതരം പലഹാരങ്ങളിൽ ചേർക്കുന്ന ഒരു പ്രധാനപ്പെട്ട ചേരുവയാണ് നെയ്യ്. പശുവിൻ പാലു കൊണ്ട് എങ്ങനെ ഒരു അടിപൊളി നെയ് ഉണ്ടാക്കിയെടുക്കാം എന്നുള്ളതിനെ കുറിച്ച് വിശദമായി പരിചയപ്പെടാം. നമ്മൾ വീടുകളിൽ ദിവസവും ചായയും മറ്റുമായി തിളപ്പിക്കുന്ന പാലിന്റെ പാട കൊണ്ടാണ് ഈ നെയ് വളരെ സ്വാദിഷ്ടമായ രീതിയിൽ ഉണ്ടാക്കിയെടുക്കുന്നത് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

തലേദിവസം തളിപ്പിച്ചു വെച്ചിട്ടുള്ള പാല് പിറ്റേദിവസം എടുക്കുകയാണെങ്കിൽ അതിന്റെ മുകളിൽ ആയി പാട കട്ട ആയി ഉണ്ടായിരിക്കും. ഇതുപോലെ കട്ട ആയിരിക്കുന്ന പാട ദിവസവും കോരിയെടുത്ത ഒരു ബോക്സിനുള്ളിൽ ആക്കി ഫ്രീസറിൽ സൂക്ഷിച്ചു വയ്ക്കുക. നെയ് ഉണ്ടാക്കുവാൻ ഉദ്ദേശിക്കുന്ന ദിവസത്തിന്റെ തലേന്ന് ഇവ ഫ്രീസറിൽ നിന്നും ഫ്രിഡ്ജിലേക്ക മാറ്റുക.

ഇവ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് കുറച്ചു തണുത്ത വെള്ളം ഒഴിച്ച് ഒന്ന് ചെറുതായി അടിച്ചെടുക്കുക. ഇങ്ങനെ അടിച്ചു എടുക്കുമ്പോൾ മുകളിലായി ബട്ടർ ഫോം ചെയ്യുന്നതായിരിക്കും. ഇങ്ങനെ മുകളിലേക്ക് അടിഞ്ഞു വന്ന ബട്ടർ മറ്റൊരു പാത്രത്തിലേയ്ക്ക് കോരി എടുത്തു മാറ്റി വെക്കുക. ശേഷം ഇവ ഒരു ചീനച്ചട്ടിയിൽ ഇട്ട് അതിലേക്ക് കുറച്ചു നല്ല വെള്ളവുമൊഴിച്ച് തവികൊണ്ട് നല്ലതുപോലെ പ്രസ് ചെയ്തു ബട്ടർ ഒന്ന് ക്ലീൻ ആക്കി എടുക്കുക.

ശേഷം ലോ ഫ്‌ളമേ യിൽ കുറച്ച് വെള്ളവും ഒഴിച്ച് നല്ലതുപോലെ ഇളക്കി എടുക്കുക. ഇതിലേക്ക് നെയ്യുടെ മൂപ്പ് അറിയാൻ വേണ്ടി കുറച്ച് കറിവേപ്പില കൂടി ഇടുന്നത് നല്ലതാണ്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. credit : Hannu’s Heaven

Rate this post
Leave A Reply

Your email address will not be published.