ഈ ചിരട്ട സൂത്രം നിങ്ങളെ ഞെട്ടിക്കും.!! വീട്ടിലെ പൂക്കൾ കൂമ്പാരം ആകണോ.!? ഇനി ചിരട്ട കളയല്ലേ പൂക്കൾ തിങ്ങി നിറയും.!! | Easy Potting Mix

Easy Potting Mix : ഇനി നിങ്ങളുടെ പൂന്തോട്ടം അടിമുടി മാറ്റാം, വേണ്ടത് കുറിച്ച് ചിരട്ട മാത്രം. നമ്മുടെ വീട്ടിലും ഉള്ളതാണ് ചിരട്ട. എന്നാൽ പലപ്പോഴും നമ്മൾ ചിരട്ട എറിഞ്ഞു കളയുകയോ കത്തിച്ചു കളയുകയോ ഒക്കെയാണ് ചെയ്യുന്നത്. ചെറിയ ചെറിയ കാര്യങ്ങൾ ഒക്കെ ചെയ്താൽ മതി നമ്മുടെ ചെടികളൊക്കെ നല്ല ഭംഗിയായിട്ട് തിങ്ങിനിറഞ്ഞ് വളരാൻ.

സാധാരണഗതിയിൽ നമ്മൾ മണ്ണ് നിറച്ചാണ് ചെടികൾ നടുന്നതെങ്കിൽ ചിരട്ട ഉപയോഗിച്ച് എങ്ങനെ ചെടികൾ നടാം എന്നാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. യാതൊരു പണച്ചെലവും ഇല്ലാതെ എല്ലാവർക്കും സ്വന്തം വീട്ടിൽ ചെയ്യാൻ കഴിയുന്നതായ ഈ രീതിയിലൂടെ മികച്ച ഗുണം തന്നെ നിങ്ങൾക്ക് കാണാൻ കഴിയും. ചെടിച്ചട്ടി തിങ്ങിനിറഞ്ഞതുപോലെ പൂ ഉണ്ടായി നിൽക്കുന്നത് നിങ്ങളെ ഓരോരുത്തരെയും അത്ഭുതപ്പെടുത്തുകയും ചെയ്യും. ഇനി അത് എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം.

അതിനായി നമ്മൾ ആദ്യം തന്നെ കുറച്ച് ചിരട്ട എടുക്കുകയാണ് വേണ്ടത്. വെള്ളത്തിലിട്ട് അത് നന്നായി ഒന്ന് കഴുകിയതിനുശേഷം വേണം ഈ രീതിക്കായി എടുക്കാൻ. അതിനുശേഷം ചെടി നടാൻ ഉദ്ദേശിക്കുന്ന പാത്രം എടുക്കുക. ചെടിച്ചട്ടിയോ ഗ്രോബാഗോ എന്ത് വേണമെങ്കിലും അതിനായി തിരഞ്ഞെടുക്കാവുന്നതാണ്.

അതിനുശേഷം താഴെ കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നമ്മൾ എടുത്ത ചട്ടിയുടെ അടിമുതൽ മുകൾ വരെ ചിരട്ട വെച്ചുകൊടുക്കാവുന്നതാണ്. അതിനുശേഷം നമ്മൾ ഇതിലേക്ക് ഇട്ടുകൊടുക്കുന്നത് കരിയില കമ്പോസ്റ്റാണ്. മണ്ണ് യാതൊന്നും തന്നെ ഇതിലേക്ക് ഉപയോഗിക്കുന്നില്ല. കരിയിലയും അടുക്കള വേസ്റ്റും ഉപയോഗിച്ച് തയ്യാറാക്കിയ മിക്സ് നമുക്ക് ഇതിലേക്ക് ഇട്ടു കൊടുക്കാം. അതിനുശേഷം നടാൻ ഉദ്ദേശിക്കുന്ന ചെടി ഇതിലേക്ക് നടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വീഡിയോ കണ്ടു നോക്കാം. Video Credit : Poppy vlogs