
തലേദിവസം അരി അരയ്ക്കേണ്ട, മാവ് പുളിക്കണ്ട; വെറും പത്തു മിനിറ്റിൽ ദോശ റെഡി… | Easy Instant Dosa Recipe Malayalam
Easy Instant Dosa Recipe Malayalam : പ്രഭാത ഭക്ഷണത്തിൽ മലയാളികളുടെ ഒഴിച്ചുകൂടാൻ ആകാത്ത ഒരു വിഭവമാണ് ദോശ. സാധാരണയായി ദോശ ഉണ്ടാക്കുന്നത് തലേദിവസം അരി വെള്ളത്തിലിട്ട് കുതിർത്ത് അരച്ച് മാവ് പുളിക്കാൻ വെച്ചതിനു ശേഷം ആണ്. എന്നാൽ ഇങ്ങനെയൊന്നും ചെയ്യാതെയും നല്ല ക്രിസ്പി ദോശ ഉണ്ടാക്കാൻ സാധിക്കും. വെറും 10 മിനിറ്റിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഈ ദോശയുടെ റെസിപ്പി പരിചയപ്പെടാം.
ഈ ദോശ കഴിക്കാൻ മറ്റൊരു കറിയുടെ ആവശ്യം ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. ചൂടു ചായക്കൊപ്പം നല്ല ക്രിസ്പി ദോശ കടിച്ചു കടിച്ചു കഴിക്കാം. മുക്കാൽ കപ്പ് പച്ചരിയും അരക്കപ്പ് ഉഴുന്നുമെടുത്ത് നന്നായി കഴുകി വെള്ളത്തിൽ ഇടുക. ശേഷം അല്പസമയം വെള്ളത്തിൽ തന്നെ വെച്ചതിനു ശേഷം അരിയും ഉഴുന്നും ചെറുതായൊന്ന് മയപ്പെട്ട് കഴിയുമ്പോൾ സാധാരണ ദോശയ്ക്ക് അരയ്ക്കുന്നതു പോലെ തന്നെ അരയ്ക്കുക.
വളരെ പുലർച്ചെയൊക്കെ എഴുന്നേൽക്കുന്നവരാണ് എങ്കിൽ എഴുന്നേൽക്കുന്ന പാടെ തന്നെ അരി വെള്ളത്തിൽ ഇട്ടുവച്ചാൽ 7 മണി 8 മണിയോടുകൂടി ബ്രേക്ക്ഫാസ്റ്റ് സമയത്ത് നമുക്ക് ചൂടുള്ള ദോശ ചുട്ടെടുക്കാൻ സാധിക്കും. അരിയും ഉഴുന്നും അരയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അല്പം ചോറ് കൂടി ഇതിൽ ചേർക്കേണ്ടതാണ്. തരി ഒട്ടുമില്ലാതെ മാവ് അരച്ചെടുക്കുക.
ശേഷം 5 മിനിറ്റ് റസ്റ്റ് ചെയ്യാൻ അനുവദിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഈ ദോശ ചുടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം വളരെ കട്ടികുറച്ചാണ് ഇത് ദോശക്കല്ലിൽ പരത്തേണ്ടത്. അങ്ങനെയാണെങ്കിൽ മാത്രമേ ക്രിസ്പ്പി ദോശ കിട്ടുകയുള്ളൂ. കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക. credit : Dhansa’s World