എന്റെ പൊന്നോ എന്താ രുചി.!!ടേസ്റ്റിന്റെ കാര്യത്തിൽ ഒരു രക്ഷേം ഇല്ല ഈ കിടിലൻ മീൻ കറി; കറിച്ചട്ടി ഉടനെ കാലിയാകും.!! | Easy Fish Curry Recipe

Easy Fish Curry Recipe : മീൻകറി ചേർത്ത് ഊണ് കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ കുറവായിരിക്കും. മുളകിട്ട മീൻകറിയും തേങ്ങ അരച്ചു ചേർത്ത മീൻകറിയുമെല്ലാം നമ്മുടെ അടുക്കളകളിലെ പതിവ് വിഭവങ്ങളാണ്. എന്നാൽ ഹോട്ടലുകളിൽ നിന്നും കിട്ടുന്ന നല്ല ഓറഞ്ച് കളർ മീൻകറി ഒരു വെറൈറ്റി ഐറ്റമാണ്. രുചിയുടെ കാര്യത്തിൽ ഒരു രക്ഷയും ഇല്ലാത്ത ഓറഞ്ച് കളറിലുള്ള പച്ച തേങ്ങ അരച്ച നല്ല തനി നാടൻ മീൻ കറി റെസിപ്പി ഇതാ.

  • വെളിച്ചെണ്ണ – 2 + 2 ടേബിൾ സ്പൂൺ + 1 ടീസ്പൂൺ
  • വെളുത്തുള്ളി – 6-8 അല്ലി
  • ഇഞ്ചി – ചെറിയ കഷണം
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • മുളക്പൊടി – 4 ടീസ്പൂൺ
  • തേങ്ങാ ചിരകിയത് – 1/2 മുറി
  • ചെറിയ ഉള്ളി – 5-6 എണ്ണം
  • കടുക് – 1 ടീസ്പൂൺ
  • ഉലുവ – 1/4 ടീസ്പൂൺ
  • കറിവേപ്പില
  • പച്ചമുളക് – 2-3
  • തക്കാളി – 2എണ്ണം
  • കുടംപുളി – 2-3 അല്ലി
  • മല്ലിപ്പൊടി – 1 ടീസ്പൂൺ
  • ഉപ്പ് – 3/4 ടീസ്പൂൺ

ആദ്യം ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ആറോ അല്ലെങ്കിൽ എട്ടോ വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും മുറിച്ചിടുക. ഇതൊന്ന് മൂപ്പിച്ചെടുത്ത ശേഷം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും നാല് ടീസ്പൂൺ മുളക്പൊടിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. തീ നന്നായി കുറച്ച് വച്ച് വേണം വഴറ്റിയെടുക്കാൻ. അടുത്തതായി അരമുറി തേങ്ങ ചിരകിയത് ഇതിലേക്ക് ചേർത്ത് കൊടുക്കുക.

ഒന്ന് വഴറ്റി കൊടുത്ത ശേഷം തീ ഓഫ് ചെയ്യാം. ഈ മിക്സ് ചൂടാറിയ ശേഷം നമുക്കൊരു മിക്സിയുടെ ജാറിലേക്കിട്ട് അഞ്ചോ ആറോ ചെറിയുള്ളി കൂടെ ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇനി ഒരു മൺചട്ടിയെടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. പച്ച തേങ്ങ അരച്ച ഈ തനി നാടൻ മീൻ കറി ഒരിക്കലെങ്കിലും നിങ്ങളും വെച്ച് നോക്കൂ.. Thenga Aracha Easy Fish Curry Recipe Video Credit : Food House By Vijin

Rate this post
Leave A Reply

Your email address will not be published.