ഇത് ഇത്രയും എളുപ്പമായിരുന്നോ.!? ഒരു ചെമ്പരത്തിയിൽ പല നിറത്തിൽ ഉള്ള പൂക്കൾ ഉണ്ടാകാൻ ഇത് ചെയ്താൽ മാത്രം മതി.!! | Different Color Hibiscuses In One Tree

Different Color Hibiscuses In One Tree : സുന്ദരമായ ഒരു കാഴ്ചയാണ് പൂത്തു വിരിഞ്ഞു നിൽക്കുന്ന ചെമ്പരുത്തി തരുന്നത്. ഏറെ ഔഷധ മൂല്യമുള്ള ചെമ്പരത്തിയുടെ ഇലയുടെ നീര് തലയില്‍ തേക്കാനുള്ള താളിയായി ഉപയോഗിക്കുന്നു. പനിക്കുള്ള ഔഷധം കൂടിയാണ് ചുവന്ന ചെമ്പരത്തി.

നല്ല വലുപ്പത്തിൽ പല വർണങ്ങളിൽ പൂക്കളുമായി ചെമ്പരത്തിയുടെ പല ഇനങ്ങൾ ലഭ്യമാണ്. മറ്റു പൂച്ചെടികളെക്കാൾ കൂടുതൽ ശ്രദ്ധ ആവശ്യമുള്ളതാണു ചെമ്പരത്തി. നന്നായി വളരാൻ ഒരടി ചട്ടിയിലാണ് ചെമ്പരത്തി വളർത്തേണ്ടത്. വെള്ള, ചുവപ്പ്, മഞ്ഞ അങ്ങനെ പല നിറത്തിലും കാണപ്പെടുന്നു. ഒരു ചട്ടിയിൽ വലിയൊരു ചെമ്പരത്തി കൊമ്പിന്റെ മുകളിൽ താഴ്ഭാഗം ചെരിച്ചു മുറിച്ചെടുത്ത മറ്റു നിറത്തിലുള്ള ചെറിയ ചെമ്പരത്തി ചെടിയുടെ കൊമ്പുകൾ ഡ്രാഫ്റ്റ് ചെയ്തു പിടിപ്പക്കാം.

വലിയ ചെടിയുടെ തൊലി ഭാഗം അൽപ്പം മാറ്റി അവിടെ ചെറിയ കമ്പുകൾ വെച്ച് കൊടുത്തു ചെറിയ കയർ കൊണ്ട് കെട്ടിയിടാം. വലിയൊരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയിടാം. 2 മാസത്തിനു ശേഷം എല്ലാ ചെറിയ കമ്പുകളും ഇലകൾ വിരിഞ്ഞു മുളച്ചു വന്നതായി കാണാം. കെട്ടിയ കയർ മാറ്റി അവ ഓരോന്നും മാറ്റി കുഴിച്ചിടാം.

വ്യത്യസ്ത നിറത്തിലുള്ള പൂക്കളുണ്ടാകുന്ന ചേരിയുടെ കമ്പുകൾ തയ്യാറാണ്. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ചെയ്‌തു നോക്കൂ.. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. Video credit : Gardening 4u

Rate this post
Leave A Reply

Your email address will not be published.