കറിവേപ്പ് ഇങ്ങനെ ഒന്ന് കൃഷി ചെയ്തു നോക്കു; വേപ്പില ഭ്രാന്ത് പിടിച്ച പോലെ വളരാൻ ഒരു മാജിക് വളം.!! | Curry Leaves Farming On Terrace
Curry Leaves Farming On Terrace Malayalam : മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പില. നമ്മൾ എന്ത് കറികൾ ഉണ്ടാക്കിയാലും അതിലൊക്കെ മണത്തിനും രുചിക്കും വേണ്ടി കറിവേപ്പില ചേർക്കുന്നത് സ്വാഭാവികം. അതുപോലെ താളിച്ചു ചേർക്കുമ്പോഴും ഏറ്റവും ഒടുവിലായി കറിവേപ്പില ചേർത്ത് ആണ് നമ്മൾ കറി യിലേക്ക് ഒഴിക്കുക.
കറികളിൽ മാത്രമല്ല പലഹാരങ്ങളിൽ പോലും കറിവേപ്പില മലയാളികൾക്ക് നിർബ ന്ധമാണ്. പക്ഷേ പലരുടെയും പരാതി യാണ് വീട്ടിൽ നന്നായി കറിവേപ്പ് വളരുന്നില്ല എന്നത്. എന്നാൽ ചില പൊടിക്കൈകൾ ഉപയോഗിച്ചാൽ കറിവേപ്പ് തഴച്ചു വളർത്തി യെടുക്കാൻ സാധിക്കും. അതിനാൽ ചെടി ആരോഗ്യത്തോടെ വളരാനും മറ്റുമായി നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാകുന്ന ചില കാര്യങ്ങൾ ഉപയോഗി ക്കണമെന്ന് മാത്രം.
കറിവേപ്പില നന്നായി തഴച്ചു വളരാനും, ചെടിക്ക് കൂടുതൽ ആരോഗ്യം കിട്ടാനും ആയി മീൻ കഴുകിയ വെള്ളം, ഇറച്ചി കഴുകി വെള്ളം എന്നിവയൊക്കെ ഇതിന് ചുവട്ടിൽ ഇടുന്നത് നല്ലതാണ്. ഒപ്പം മുട്ടയുടെ തോട് സബോള,ഉള്ളി എന്നിവയുടെ പുറംതൊലികൾ ചെടിച്ചുവട്ടിൽ ആയി ഇടാം.
ഒപ്പം ആഴ്ചയിൽ രണ്ടോ മൂന്നോ വട്ടം കഞ്ഞിവെള്ളത്തിൽ അല്പം അടുപ്പിലെ ചാരം ഇട്ട് ഇളക്കി ചെടിയുടെ ചുവട്ടിലും ഇലകളിലും തളിച്ച് കൊടുക്കുന്നത് കറിവേപ്പ് ചെടിക്ക് നല്ലതാണ്. തലേന്ന് എടുത്ത് വെച്ച കഞ്ഞിവെള്ളം ഉപയോഗിക്കുന്നതാണ് സത്യത്തിൽ നല്ലത്. അതിന് ശേഷം ചെയ്യേണ്ടത് വീഡിയോയിൽ നിന്ന് കാണാം. Video Credits : Rema’s Terrace Garden