ചക്ക മടൽ മാത്രം മതി.!! കറിവേപ്പില കാടു പോലെ വളരാൻ; ഇനി എവിടെയും ചെടി ചട്ടിയിൽ കറിവേപ്പ് കാട് പോലെ വളർത്താം.!? | Curry Leaves Best Fertilizer Malayalam

Curry Leaves Best Fertilizer Malayalam : മലയാളികളുടെ പാചക രീതികളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കറിവേപ്പില. പണ്ടുകാലങ്ങളിൽ മിക്ക വീടുകളിലും ഒന്നോ രണ്ടോ കറിവേപ്പില തൈ വച്ചു പിടിപ്പിക്കുന്ന ശീലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥല പരിമിതിയും ചെടിയെ പരിപാലിക്കാനുള്ള ബുദ്ധിമുട്ടും കാരണം എല്ലാവരും പാചക ആവശ്യത്തിനുള്ള കറിവേപ്പില കടകളിൽ നിന്നും വാങ്ങുന്ന ശീലമാണ് ഉള്ളത്. അവയാകട്ടെ ഒരുപാട് കെമിക്കൽ അടിച്ചാണ് വരുന്നത്.

അതേ സമയം വളരെ എളുപ്പത്തിൽ ഒരു ചെടിച്ചട്ടിയിൽ എങ്ങനെ കറിവേപ്പില ചെടി വളർത്തിയെടുത്ത് പരിപാലിക്കാം എന്ന് വിശദമായി മനസ്സിലാക്കാം.ചട്ടിയിൽ കറിവേപ്പില ചെടി നടാനായി ആദ്യം ആവശ്യമായിട്ടുള്ളത് കരിയില ആണ്. കരിയില ഉപയോഗിക്കുന്നത് കൊണ്ട് അത് ചെടിയുടെ വളർച്ച ത്വരിതപ്പെടുത്താനും ചട്ടിയുടെ കനം കുറയ്ക്കാനും സഹായിക്കുന്നതാണ്. അതിന് മുകളിലായി കുറച്ച് പോട്ട് മിക്സ് ആണ് ഇട്ടു കൊടുക്കേണ്ടത്.

പോട്ട് മിക്സ് തയ്യാറാക്കുമ്പോൾ ഉള്ളിയുടെ തൊലി ഉണ്ടെങ്കിൽ അതു കൂടി ഇട്ടു കൊടുത്താൽ അത് ചെടിക്ക് വളരെയധികം ഗുണം ചെയ്യുന്നതാണ്. അതിന് മുകളിൽ ഒരു ലയർ തയ്യാറാക്കി വെച്ച ചക്കയുടെ മടൽ, കുരു,തൊലി, പഴത്തിന്റെ തൊലി ഉണ്ടെങ്കിൽ അത് എന്നിവ മിക്സ് ചെയ്ത് ഇട്ടു കൊടുക്കണം. വീണ്ടും ഒരു ലയർ കരിയില, മണ്ണ് എന്നിവ ഇട്ടു കൊടുത്ത് അതിന് മുകളിലേക്ക് വേപ്പില പിണ്ണാക്ക്,ചാണകപ്പൊടി എന്നിവ കലക്കിവെച്ച വെള്ളം നേർപ്പിച്ച് ഒഴിക്കാവുന്നതാണ്.

വീണ്ടും തയ്യാറാക്കി വെച്ച ചക്കയുടെ വേസ്റ്റ് ഇട്ടു കൊടുത്ത് കുറച്ച് കരിയില കൂടി ഇട്ട് സെറ്റ് ആക്കിയതിനു ശേഷം നല്ല ഒരു കറിവേപ്പില തൈ നോക്കി പറിച്ച് നടാവുന്നതാണ്.വീണ്ടും അതിനു മുകളിലേക്ക് കുറച്ചു മണ്ണു കൂടിയിട്ട് നല്ലതുപോലെ ചട്ടി സെറ്റ് ചെയ്ത് എടുക്കണം.ഈയൊരു രീതിയിൽ കറിവേപ്പില ചെടിക്ക് പരിചരണം നൽകുകയാണെങ്കിൽ ചെടി തഴച്ചു വളരുമെന്ന കാര്യത്തിൽ സംശയം വേണ്ട .കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : POPPY HAPPY VLOGS

Rate this post
Leave A Reply

Your email address will not be published.