മല്ലി എളുപ്പത്തിൽ മുളപ്പിച്ച് എടുക്കാൻ ഇതിലും നല്ല വഴി വേറെ ഇല്ല; ഈ രണ്ടു കാര്യങ്ങൾ ചെയ്താൽ മതി മല്ലി എളുപ്പത്തിൽ മുളക്കാൻ.!! | Coriander Fastest Grow Method

Coriander Fastest Grow Method : മല്ലിയില എല്ലാ കറികൾക്കും നമ്മൾ ഗാർണിഷി നായി ഉപയോഗിക്കുന്നവയാണ്. കറികൾ ഉണ്ടാക്കിയതിനെ അവസാനം മല്ലിയില ചേർക്കുമ്പോൾ ഒരു പ്രത്യേക ഗന്ധവും രുചിയും കിട്ടുന്നത് കറികളെ കൂടുതൽ ഭംഗിയുള്ളതാക്കി തീർക്കുന്നു. ഇതുപോലെയുള്ള മല്ലിയില വീടുകളിൽ കൃഷി ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് നമുക്ക് രണ്ടുരീതിയിൽ ചെയ്ത് എടുക്കാവുന്നതാണ്.

കടയിൽ നിന്നും വാങ്ങുന്ന മല്ലി ഒരു ദിവസം മുഴുവൻ വെള്ളത്തിലിട്ടു വെച്ചതിനുശേഷം പിറ്റേന്ന് രാവിലെ ഒരു തുണിയിൽ ഇട്ടു കിഴി പോലെ എടുത്ത് കൈകൊണ്ട് തിരുമ്മുക. ഒരു മല്ലി എന്നു പറയുന്നത് രണ്ടു വിത്ത് ആണ്. ഇങ്ങനെ ചെയ്യുന്നതുമൂലം ഒരു മല്ലി നമുക്ക് രണ്ടായി കിട്ടുന്നതാണ്. എന്നിട്ട് ഇവ അതുപോലെ തന്നെ കിഴിയാക്കി വീണ്ടും കെട്ടി വച്ചതിനു ശേഷം ഒരു ബൗളിൽ ഇട്ടു അടച്ചു വയ്ക്കുക.

Coriander Fastest Grow Method

രണ്ടാമത്തെ രീതി എന്ന് പറയുന്നത് കുറച്ച് മല്ലി ഒരു പേപ്പർ ഇട്ടതിനുശേഷം പേപ്പർ മടക്കി ചപ്പാത്തി പരത്തുന്ന പലക കൊണ്ട് ചെറുതായി ഒന്നു ഉരുട്ടി കൊടുക്കുക. ഈ മല്ലി വെള്ളത്തിലിട്ടു വയ്ക്കാത്തതിനാൽ ഈ രീതി ചെയ്യുന്നതായിരിക്കും ഉത്തമം. ശേഷം ഇവ ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടു വയ്ക്കുക. അടുത്തതായി ഒരു തുണിയെടുത്ത് അതിലേക്ക് കുറച്ചു മണ്ണ് ഇട്ടതിനുശേഷം വെള്ളത്തോടു കൂടി ഇവ മണ്ണിനു മുകളിൽ ആയിട്ട് ഇട്ടു കൊടുക്കുക.

എന്നിട്ട് ഇവ മണ്ണിൽ ഒന്ന് മിക്സ് ചെയ്തതിനു ശേഷം നേരത്തെ പോലെ കിഴി ഉണ്ടാക്കിയെടുത്ത് വെള്ളത്തിൽ ഒന്ന് മുക്കിയെടുത്തിട്ടു ബൗളിൽ ഇട്ടുവയ്ക്കുക. ഒരു മൂന്നു ദിവസം കൊണ്ട് ഇവ മുളച്ച് വരുന്നതായി കാണാം. Fastest Grow Method For Coriander. Video credit : Priyaa’s Ruchikootu