പണം കണ്ടപ്പോ സുധിയുടെ സ്വഭാവം മാറുന്നു; അമ്മയും മകനും ഇനി ശത്രുക്കൾ, ശ്രുതിയുടെ കള്ളകളി പുറത്തുവരുമ്പോൾ സുധി പണം കൊണ്ട് മുങ്ങുന്നു.!! | Chempaneer Poovu Today Episode 20 September 2024
Chempaneer Poovu Today Episode 20 September 2024 : ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർപ്പൂവിൽ വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശ്രുതി മീരയുടെ വീട്ടിൽ വിമലാമ്മയെയും ആദിയെയും അവിടെ കൊണ്ടു വിടുകയാണ്. ഭക്ഷണവും വെള്ളവുമൊക്കെ തയ്യാറാക്കി വച്ച ശേഷം ശ്രുതി അവിടെ നിന്ന് മടങ്ങുകയാണ്. ഇനി നിങ്ങൾ ഇവിടെ നിന്ന് പുറത്തിറങ്ങരുതെന്നും, ഞാൻ എപ്പോഴും വന്നുകൊള്ളാമെന്നും പറഞ്ഞ് പോവുകയാണ്.
പിന്നീട് കാണുന്ന സുധിയെയാണ്. ജോലിക്കെന്ന് പറഞ്ഞ് പോയ സുധി സമയമായപ്പോൾ മടങ്ങി വരികയാണ്. ചന്ദ്രയോട് സുധി പറയുകയാണ്. ജോലിയില്ലാതെ പുറത്ത് കറങ്ങി വന്ന് മടുത്തെന്നും, ഞാൻ ശ്രുതിയോട് എല്ലാം പറയട്ടെ എന്നൊക്കെ പറയുമ്പോൾ, ഇപ്പോഴൊന്നും പറയരുതെന്നും, അപ്പോഴേക്കും നീ ഒരു ജോലി ശരിയാക്കെന്ന് പറയുകയാണ്. അപ്പോഴാണ് ശ്രുതി കയറി വരുന്നത്.ശ്രുതിയോട് ചന്ദ്ര പലതും പറയുമ്പോഴാണ് രവീന്ദ്രൻ കയറി വരുന്നത്. രവീന്ദ്രന് ചന്ദ്ര വെള്ളം എടുത്ത് വരുമ്പോഴാണ് സച്ചിയും രേവതിയും വരുന്നത്.
സച്ചിയെയും രേവതിയെയും കണ്ടപ്പോൾ ചന്ദ്ര സേവനമൊക്കെ കഴിഞ്ഞ് വന്നോയെന്നും, ആ ചെറുക്കനെ എവിടെ കൊണ്ടാക്കിയെന്നും, ഇനി അവൻ്റെ മുത്തശ്ശിയും ഇവിടെ വരുമോയെന്ന് ചോദിക്കുകയാണ്. അപ്പോൾ രവീന്ദ്രൻ എന്താണ് ഇവൾ പറയുന്നത് ചോദിച്ചപ്പോൾ, രേവതികാര്യങ്ങൾ പറയുകയാണ്. അപ്പോഴാണ് രവീന്ദ്രൻ എനിക്ക് നഷ്ടപരിഹാരം തരാനുള്ള 1 ലക്ഷം രൂപ കിട്ടിയെന്നു പറയുന്നത്. ഇത് കേട്ടപ്പോൾ, എല്ലാവർക്കും സന്തോഷമാവുകയാണ്. അപ്പോൾ സച്ചി സുധിക്കിട്ട് പാര പായുകയാണ്. പണം കണ്ട് സുധിയുടെ കണ്ണ് മിഴിച്ചെന്നും, അവനെ സൂക്ഷിക്കണമെന്നും പറയുകയാണ്.
ശേഷം രവീന്ദ്രൻ ചന്ദ്രമതിയുടെ അടുത്ത് പണം നൽകുകയാണ്. പിന്നീട് കാണുന്നത് ശ്രീയെയും വർഷയെയുമാണ്. രണ്ടു പേരും ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് വർഷയെ ഭക്ഷണം കഴിക്കാൻ വിളിക്കുന്നത്. ഭക്ഷണം കഴിക്കാൻ വരാതെ ഫുൾ ടൈം ഫോൺ വിളിക്കുന്നത് കണ്ട് മധുസൂദനൻ റൂമിൽ പോയി നോക്കിയപ്പോൾ, വർഷ ബാത്ത്റൂമിലും, ഫോൺ അവിടെ വച്ചിട്ട് കാണുകയാണ്. ഫോൺ ചെക്ക് ചെയ്തപ്പോൾ, ശ്രീകാന്ത് എന്ന പേര് കണ്ട് ഞെട്ടുകയാണ് മധുസൂദൻ.ഇത് വെറുതെ വിട്ടാൽ ശരിയാവില്ലെന്ന് ഓർത്ത് ഫോൺ അവിടെ വച്ച് പോവുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്.