ഇത്ര ഈസി ആയിരുന്നോ ചേമ്പ് കൃഷി.!? സിമന്റ് ചാക്ക് മതി ഇനി ചാക്ക് നിറയെ ചേമ്പ് പറിക്കാം.!! | Chembu krishi Tips Malayalam

Chembu krishi Tips Malayalam : ചേമ്പ് ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ ചേമ്പ് കൃഷി ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും വളരെ കുറഞ്ഞ സ്ഥലത്ത് തന്നെ എങ്ങനെ കൃഷി ചെയ്തു വരാമെന്നുമാണ് ഇന്ന് നോക്കുന്നത്. വീടിനു ചുറ്റും കുറച്ചു സ്ഥലത്തോ ചാക്കിലോ വളരെ എളുപ്പത്തിൽ ചേമ്പ് കൃഷി

ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അതിനായി ചെയ്യേണ്ടത് കൃഷിക്കുവേണ്ടി എടുക്കുന്ന മണ്ണ് നല്ല ഇളക്കമുള്ള മണ്ണ് ആയിരിക്കണം. ചേമ്പിന്റെ വേര് ഇറങ്ങിപ്പോകാൻ സഹായകമാകുന്ന വായുസഞ്ചാരമുള്ള മണ്ണ് വേണം കൃഷിക്ക് വേണ്ടി തിരഞ്ഞെടുക്കുവാൻ. ഇനി ചേമ്പ് നടുന്നതിന് ആവശ്യം ആയ പോർട്ടിങ് മിക്സ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

അതിനായി ഗാർഡനിംഗ് സോയിൽ ഗ്രോബാഗിലെ പകുതി ഭാഗത്ത് നിറച്ച ശേഷം ബാക്കി കാൽ ഭാഗത്ത് ചകിരിച്ചോറും പിന്നെ അത്യാവശ്യമായി അടുക്കള കമ്പോസ്റ്റും ചേർത്തു കൊടുത്തു വേണം പോർട്ടിംഗ് മിക്സ് തയ്യാറാക്കുവാൻ. മണ്ണിന് ഇളക്കം കിട്ടുന്നതിനായി ഉമി ഉപയോഗിക്കാവുന്നതാണ്. ഉമി ഗാർഡനിങ്‌ സോയിലിന് ഒപ്പം മിസ്സ് ചെയ്തു ഇടുകയാണെങ്കിൽ

മണ്ണിന് ഇളക്കം കിട്ടുന്നതിന് ഇത് സഹായിക്കും. വലിയ ചേമ്പ് ആണ് എങ്കിൽ ഇത് അരകിലോ ഉള്ള ചെറിയ പീസുകൾ ആക്കി മുറിച്ചു സൂക്ഷിച്ചാൽ നമുക്ക് തൊട്ടടുത്ത വർഷത്തേക്ക് കൃഷി ചെയ്യാനായി ഉപയോഗിക്കാവുന്നതാണ്. ബാക്കി വിശദ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കണ്ടു നോക്കൂ.. Video credit : MALANAD WIBES

Rate this post
Leave A Reply

Your email address will not be published.