ചീര വളർത്താൻ ഇതാ ഒരു എളുപ്പ വഴി; ഒരു ചിരട്ട മതി വെള്ളത്തിൽ കാടു പോലെ ചീര വളർത്താം.!! | Cheera Krishi Tip

Cheera Krishi Tip : നമുക്ക് അറിയാം വളരെ പോഷക സമൃദ്ധമായ ഒരു ഇലക്കറിയാണ് ചീര എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ മിക്ക ആളുകളും വീട്ടിൽ ചീര കൃഷി ചെയ്യാറുമുണ്ട്. ഒപ്പം വളരെ പരിപാലനം കുറവായ ഒന്നായത് കൊണ്ടാണ് ചീര കൃഷി ചെയ്യുന്നത്. വേനൽകാലത്ത് ആണ് കൃഷി കൂടുതലായി വളർന്നു കാണുന്നത്.

മാത്രമല്ല ഭക്ഷണത്തിൻറെ കാര്യത്തിൽ വളരെയധികം പോഷകം ഉള്ള ഒന്നാണ് ഈ വിള എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. പ്രമേഹ രോഗികൾക്കും മറ്റും ശരീരത്തിന് വളരെയധികം ഗുണം നൽകുന്ന ഒന്നുകൂടിയാണ് ഇത്. സിങ്ക്, ഫോസ്ഫറസ്, വൈറ്റമിൻ ബി, മഗ്നീഷ്യം തുടങ്ങിയ നിരവധി പോഷകങ്ങളുടെ കലവറയാണ് നമ്മുടെ ചീര. അതുപോലെ തന്നെ വളരെ ഉയർന്ന തോതിൽ നാരുകൾ അടങ്ങിയിട്ടുള്ള നല്ല ഒരു ഭക്ഷണം കൂടിയാണ് ചീര.

ചീര കൃഷി ചെയ്യുമ്പോൾ നനവ് അധികം ആവശ്യമില്ല. അതുകൊണ്ടു തന്നെ മഴക്കാലത്ത് ചീരകൃഷി വളരെ പെട്ടെന്ന് തന്നെ നശിച്ചു പോകുന്നതായി പലപ്പോഴും കാണുന്നുണ്ട്. അതിനു വേണ്ട കുറച്ചു മാർഗങ്ങളെപ്പറ്റി ആണ് ഇപ്പോൾ പറയാൻ പോകുന്നത്.

ഒപ്പം ചീര കൃഷി കൂടുതൽ ആയും ശ്രദ്ധിക്കേണ്ടതും മഴക്കാലത്ത് തന്നെയാണ്. ചീരയ്ക്ക് നൽകുന്ന അടിവളം മികച്ചത് ആയിരിക്കണം. ചാണകപ്പൊടിയും എല്ലുപൊടിയും ആട്ടിൻ കാഷ്ട്ടവും ചേർത്ത മിശ്രിതം ഇട്ടു കൊടുക്കുന്നത് ആരോഗ്യമുള്ള തൈകൾ വളരാൻ സഹായിക്കും. ഒപ്പം മഴക്കാലത്തു നമ്മുടെ വീട്ടിലെ പച്ചക്കറി അവശിഷ്ടങ്ങൾ ഒക്കെ ഉപയോഗിച്ച് തന്നെയായിരിക്കണം ചീര കൃഷി. മഴക്കാലത്തെ ചീര കൃഷിയുടെ പരിപാലനവും അതോടൊപ്പം ചീര കൃഷിയിൽ എന്തെല്ലാം കാര്യങ്ങൾ കൂടുതലായും ശ്രദ്ധിക്കണം എന്നും അതോടൊപ്പം തന്നെ ചീരകൃഷി എത്രത്തോളം മികച്ചതാണ് എന്നുമൊക്കെ വിശദമായി അറിയാൻ വീഡിയോയിലൂടെ നമുക്ക് സാധിക്കുന്നതാണ്. വീഡിയോ കണ്ടു നോക്കൂ.. Video credit : MALANAD WIBES