കണ്ടാൽ തന്നെ തിന്നാൽ തോന്നുന്ന ഒരു ഐറ്റം.!! മിനിറ്റിൽ കാരറ്റ് റൈസ്; ഇങ്ങനെ ഉണ്ടാക്കിയാൽ ആരും കഴിച്ചു പോകും.!! | Carrot Rice Recipe

Carrot Rice Recipe : ക്യാരറ്റ് കൊണ്ട് വളരെ രുചികരമായിരുന്നു ചേർക്കുന്നത് കൊണ്ട് തന്നെ ഒരു റൈസ് ഐറ്റം ആയതു കൊണ്ട് ചോറിനു വേറെ കറിയും ഉണ്ടാക്കേണ്ട ആവശ്യമില്ല വളരെ ഹെൽത്തി ആയിട്ടുള്ള ഈ വിഭവം കുട്ടികളുടെ പ്രിയപ്പെട്ടതാണ്. 5 മിനുട്ടിൽ ഇത് റെഡി ആക്കി എടുക്കാം.

ചേരുവകൾ : ചോറ് – 2 കപ്പ്‌;വെളുത്തുള്ളി -1 ടീസ്പൂൺ; ഉള്ളി -1/4 കപ്പ്‌;പച്ചമുളക് -1 എണ്ണം;കാരറ്റ് ഗ്രേറ്റ് ചെയ്തത് -1/2 കപ്പ്‌;നാരങ്ങ നീര് -1 ടീസ്പൂൺ;കടുക് -1/2 ടീസ്പൂൺ;ചുവന്ന മുളക് -1 എണ്ണം;ഉഴുന്ന് പരിപ്പ് -1 ടീസ്പൂൺ;കാശ്മീരി മുളക് പൊടി – 1/2 ടീസ്പൂൺ;മല്ലിപ്പൊടി -1/4 ടീസ്പൂൺ;ഗരം മസാല -1/4 ടീസ്പൂൺ;എണ്ണ -3 ടീസ്പൂൺ;ഉപ്പ് – ആവശ്യത്തിന്; കറി വേപ്പില;മല്ലിയില.

ഉണ്ടാകുന്ന വിധം-ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക. ഉഴുന്ന് പരിപ്പും ചുവന്ന മുളകും കറി വേപ്പിലയും ഇട്ടു ചൂടാക്കുക. അതിലേക്കു വെളുത്തുള്ളി ഇട്ടു വഴറ്റുക. ഉള്ളിയും പച്ചമുളകും ലേശം ഉപ്പിട്ടു ഒന്ന് വഴറ്റി എടുക്കുക. അതിലേക്കു കാരറ്റ് ഗ്രേറ്റ് ചെയ്തത് ഇട്ടു കൊടുത്തു വഴറ്റി എടുക്കുക. കാരറ്റ് വഴറ്റി വരുമ്പോൾ കാശ്മീരി മുളക് പൊടിയും മല്ലിപൊടിയും ഗരം മസാലയും കൂടി ഇട്ടു ഒന്ന് മിക്സ് ചെയുക. അതിലേക്കു ചോറും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക.

കുറച്ചു നാരങ്ങ നീര് തൂവി കൊടുക്കുക.മല്ലിയിലയും മുകളിൽ ഇട്ടു രണ്ടു മിനിറ്റ് ചെറു തീയിൽ അടച്ചു വച്ചു വേവിക്കുക. കാരറ്റ് റൈസ് തയ്യാർ.തൈര് കൊണ്ടുള്ള സലാഡിനോപ്പോ തോരനൊപ്പമോ കഴിക്കാം. കാരറ്റിന്റെ രുചികരമായ സ്വാദ് നിറഞ്ഞ ഈ ചോറ് മാത്രം മതി കഴിക്കാൻ. കണ്ണിനു വളരെ ഹെൽത്തി ആണ്‌ ക്യാരറ്റ്, ഒത്തിരി ഗുണങ്ങൾ ഉള്ള ഈ ക്യാരറ്റ് വേഗം കഴിപ്പിക്കാൻ പറ്റിക്കാൻ ഒന്നാണ് ക്യാരറ്റ് റൈസ്. തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്.