ഈയൊരു പൊടിക്കൈ കണ്ടാൽ വീട്ടമ്മമാർ അന്തം വിടും; ഇനിയും ആരും ഇതറിയാതെ പോവരുത്… | Bathroom Tips and Tricks Malayalam

Bathroom Tips and Tricks Malayalam : ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് ബാത്റൂമിലെ ഒരു ടിപ്പ് ആണ്. വീട്ടമ്മമാരുടെ വലിയൊരു തലവേദനയായിരിക്കും ബാത്റൂമിലെ ടോയ്‌ലെറ്റിലെ മഞ്ഞക്കറ. വെള്ള നിറമുള്ള ടോയ്‌ലെറ്റ് ആണെങ്കിൽ പിന്നെ അധികം പറയേണ്ട കാര്യമില്ലല്ലോ.. മഞ്ഞക്കറ പെട്ടെന്ന് തന്നെ കാണാൻ പറ്റും. വെള്ളനനവ് ഉണ്ടാകുന്നതുകൊണ്ടാണ് ഇങ്ങനെ മഞ്ഞക്കറ വരുന്നത്.

ജോയിന്റുകളിലും മറ്റും മഞ്ഞക്കറ പറ്റിപിടിച്ചിരിക്കുന്നത് കാണാം. ഈ ഒരു കറ എങ്ങിനെ നമുക്ക് എളുപ്പത്തിൽ കളയാം എന്നതിനെ കുറിച്ചാണ് ഈ വീഡിയോയിൽ പറഞ്ഞു തരുന്നത്. ഇതിനായി നമുക്ക് ലൈസോളോ ഹാർപികോ ഒന്നും ആവശ്യമില്ല. ഇതിന് നമുക്ക് പ്രധാനമായും ആവശ്യമായിട്ടുള്ളത് നമ്മൾ പല്ലുതേക്കാൻ എടുക്കുന്ന പേസ്റ്റ് ആണ്.

ആദ്യം ഒരു പ്ലാസ്റ്റിക് മൂടിയിലോ മറ്റോ കുറച്ച് പല്ലുതേക്കാൻ ഉപയോഗിക്കുന്ന പേസ്റ്റ് അൽപം എടുക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് സോഡാപ്പൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. പിന്നീട് അതിലേക്ക് കുറച്ച് വിനീഗർ ചേർത്ത് യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. പിന്നീട് ഇത് നമുക്ക് ടോയ്‌ലെറ്റിലെ മഞ്ഞക്കറയുള്ള ഭാഗങ്ങളിൽ ബ്രഷുകൊണ്ടോ ഗ്ലവ് കൊണ്ടോ തേച്ചുകൊടുക്കാവുന്നതാണ്.

ബാത്രൂം ടൈലിൽ കറയുണ്ടെങ്കിൽ അവിടെയും നമുക്കിത് തേച്ചു കൊടുക്കാവുന്നതാണ്. സാധാരണ ബാത്രൂം ടൈലിനിടയിലും മറ്റും ഇത്തരത്തിലുള്ള മഞ്ഞക്കറകൾ ഉണ്ടാകാറുണ്ട്. അതൊക്കെ കളയുവാൻ ഇത് വളരെ ഉപകാരമാണ്. 5 മിനിറ്റ് കഴിഞ്ഞാൽ നമുക്കിത് കഴുകി കളയാവുന്നതാണ്. എങ്ങിനെയാണ്ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Video credit: E&E Kitchen

Rate this post
Leave A Reply

Your email address will not be published.