അമ്പമ്പോ!! വാഴപ്പിണ്ടിക്ക് ഇത്രക്കും രുചിയോ!? ഇതറിഞ്ഞാൽ ഇനി ആരും വാഴപ്പിണ്ടി കളയില്ല… | Banana Stem Dosa Recipe Malayalam

Banana Stem Dosa Recipe Malayalam : ഈ റെസിപ്പി നിങ്ങളിൽ അൽഭുതം സൃഷ്ടിക്കും; വാഴപ്പിണ്ടി കൊണ്ടുള്ള ഉഗ്രൻ ഫുഡ് ഐറ്റം ഇതാ..ചെറിയ കുട്ടികൾക്കാണെങ്കിലും മുതിർന്നവർക്കാണെങ്കിലും ഒരുപോലെ ആരോഗ്യം പ്രധാനം ചെയ്യുന്ന ഒരു ആഹാരപദാർത്ഥം വാഴപ്പിണ്ടി. സാധാരണ വീടുകളിൽ വാഴപ്പിണ്ടി തോരൻ വയ്ക്കുകയാണ് പതിവ്.എന്നാൽ ഇന്ന് പരിചയപ്പെടാൻ പോകുന്നത് അധികം ആരും പരീക്ഷിച്ചു നോക്കിയിട്ടില്ല ഒരു ഫുഡ് റെസിപ്പിയാണ്.

ഇതിനായി ഒന്നര കപ്പ് പച്ചരിയും കാൽ കപ്പ് ചെറുപയർ പരിപ്പും ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കാം. ഇത് നന്നായി ഒന്ന് കഴുകിയെടുത്ത ശേഷം മൂന്ന് മണിക്കൂർ കുതിരാനായി വയ്ക്കാം. പ്രഭാത ഭക്ഷണം ആയാണ് തയ്യാറാക്കുന്നത് എങ്കിൽ രാത്രി തന്നെ ഇത് വെള്ളത്തിൽ ഇട്ട് വെച്ചാൽ കുഴപ്പമില്ല.ഇത് നന്നായി കുതിർന്നു വന്നശേഷം മാറ്റിവയ്ക്കാം. ശേഷം രണ്ടു വാഴപ്പണ്ടിയാണ് നമ്മൾ ഇന്ന് എടുക്കുന്നത്. ഇത് വട്ടത്തിൽ അരിഞ്ഞ് എടുക്കാവുന്നതാണ്. ഇതിലെ നാരുകൾ കൈ ഉപയോഗിച്ച് ചുറ്റി എടുക്കാവുന്നതാണ്.

സഹായത്തിന് താഴെ കാണുന്ന വീഡിയോ കാണാം. വാഴപ്പിണ്ടി അരച്ചെടുക്കേണ്ടത് കൊണ്ട് നന്നായി അരഞ്ഞു കിട്ടാൻ ഇത് ചെറിയ ചെറിയ കഷണങ്ങൾ ആക്കി വേണം മുറിച്ച് എടുക്കുവാൻ. നേരത്തെ കുതിർത്തുവച്ച അരിയും ചെറുപയർ പരിപ്പും വെള്ളം ഊറ്റി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കാം അരി ഒരുപാടുണ്ടെങ്കിൽ രണ്ടാക്കി അരച്ചെടുക്കാം. ഇതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന വാഴപ്പിണ്ടി ഒന്നരക്കപ്പും കാൽ കപ്പ് തേങ്ങ ചിരകിയതും ഇട്ടുകൊടുക്കാം.

തേങ്ങ കൂടുതൽ ചേർത്തു കൊടുക്കുന്നത് രുചി വർധിക്കുന്നതിന് സഹായിക്കും. ഇതോടൊപ്പം തന്നെ തൈരും പാകത്തിന് ഉപ്പും, ഒന്നേകാൽ കപ്പ് വെള്ളവും ഒഴിച്ച് ഇത് നന്നായി ഒന്ന് അരച്ചെടുക്കാവുന്നതാണ്. ദോശമാവിനെക്കാൾ കുറച്ചുകൂടി ലൂസ് ആക്കി വേണം ഇത് അരച്ചെടുക്കുവാൻ. ഇനി എന്താണ് ചെയ്യുന്നത് എന്ന് അറിയാൻ വീഡിയോ പൂർണമായി കണ്ടു നോക്കൂ…Video Credit: Pachila Hacks

Rate this post
Leave A Reply

Your email address will not be published.