കറ്റാർവാഴ തൈ തഴച്ചു വളരാൻ ഇതെല്ലം അറിഞ്ഞിരിക്കണം!! ഈ ഒരു കിടിലൻ സൂത്രം ഒന്നു ചെയ്തു നോക്കൂ… | Aloe Vera Growing Tip Malayalam

Aloe Vera Growing Tip Malayalam : അനവധി ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ് കറ്റാർവാഴ. മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിലും, മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിലുമെല്ലാം കറ്റാർവാഴയുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ടു തന്നെ പല വീടുകളിലും ഇപ്പോൾ കറ്റാർവാഴ വച്ചു പിടിപ്പിക്കാറുമുണ്ട്. എന്നാൽ ചെടിക്ക് ആവശ്യത്തിന് വളർച്ചയില്ല എന്നതായിരിക്കും പലരുടെയും പരാതി. കറ്റാർവാഴ തൈ തഴച്ച് വളരാനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

തൈ നടാനായി തണ്ട് പറിച്ചെടുക്കുമ്പോൾ ഇളം പച്ച നിറത്തിൽ ധാരാളം ഇലകളുള്ള ഭാഗം നോക്കി തന്നെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.ഡാർക്ക് പച്ചനിറത്തിൽ കാണുന്ന തണ്ട് പെട്ടെന്ന് വളർന്നു പോകുമെങ്കിലും അതിൽ നിന്നും പുതിയ ഇലകൾ വരാനുള്ള സാധ്യത കൂടുതലാണ്. ഒരു കാരണവശാലും വെള്ളം കെട്ടി നിൽക്കുന്ന ഭാഗങ്ങളിൽ തൈ നടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് തൈ പെട്ടെന്ന് അളിഞ്ഞു പോകുന്നതിന് കാരണമാകുന്നു.

കറ്റാർവാഴ നട്ടയുടനെ അതിൽ വളം നൽകുന്ന രീതി പലരും ചെയ്തു വരാറുണ്ട്. അങ്ങിനെ ചെയ്തതു കൊണ്ട് ഫലമൊന്നും ലഭിക്കുന്നില്ല.കറ്റാർവാഴയുടെ വേര് നല്ലതുപോലെ പിടിച്ച് അതിൽ രണ്ടോ മൂന്നോ ഇലകൾ വന്നു തുടങ്ങിയതിനു ശേഷം മാത്രമാണ് വളപ്രയോഗം നടത്തേണ്ടത്.കറ്റാർവാഴയുടെ വളർച്ചയ്ക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒരു വളക്കൂട്ട് അറിഞ്ഞിരിക്കാം.ഇതിനായി ആവശ്യമായിട്ടുള്ളത് കാപ്പിയുടെ ചണ്ടി,മുട്ടയുടെ പൊടി, കൂൺ വളർത്തുന്നുണ്ടെങ്കിൽ അതിന് ഉപയോഗിക്കുന്ന കമ്പോസ്റ്റ് എന്നിവയാണ്.

ഈയൊരു വളക്കൂട്ട് തയ്യാറാക്കാനായി ഒരു പാത്രം എടുത്ത് നേരത്തെ എടുത്തു വെച്ച എല്ലാ സാധനങ്ങളും അതിലേക്ക് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കണം.ഈയൊരു വളക്കൂട്ട് കറ്റാർവാഴയുടെ ചട്ടിയിൽ ഇട്ട് കൊടുക്കുകയാണെങ്കിൽ അത് വളരെയധികം ഗുണം ചെയ്യുന്നതാണ്. വളം ഇട്ടു കൊടുത്തതിന് ശേഷം അല്പം വെള്ളം ചെടിക്ക് ചുവട്ടിൽ സ്പ്രേ ചെയ്ത് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Paradise HealthNGardening

Rate this post
Leave A Reply

Your email address will not be published.