ആർക്കും തോല്പ്പിക്കാനാവില്ല.. ഒടിഞ്ഞ കയ്യുമായി യുവ നടി ലയ സിംസന്റെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.!!

ചന്തുവിനെ തോൽപ്പിക്കാൻ ആർക്കുമാവില്ലെന്ന ഡയലോഗ് കേൾക്കാത്തവർ വിരളമായിരിക്കും. ഇപ്പോഴിതാ ലയ സിംസൻ ആ ഡയലോഗ് ഏറ്റു പിടിച്ചിരിക്കുകയാണ്. ലയയെ തോൽപ്പിക്കാനാവില്ലെന്ന്. അതെ കൈ ഒന്ന് ഒടിഞ്ഞാലും ഫോട്ടോയ്ക്ക് ഭംഗി ഒട്ടും കുറയ്ക്കാതെയാണ് ലയ സിംസൺ തന്റെ പുതിയ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്.
ഒടിഞ്ഞ കൈ വച്ച് ഫോട്ടോ ഷൂട്ട് നടത്തുന്നത് കേരളത്തിൽ ചിലപ്പോൾ ഇത് ആദ്യത്തെ സംഭവമായിരിക്കും. കോവിഡ് കാലത്ത് വിവിധ ഫോട്ടോ ഷൂട്ടുകൾ പ്രേക്ഷകർ കണ്ടിട്ടുണ്ടെങ്കിലും അത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ഫോട്ടോ ഷൂട്ട്.

ഒരു വർഷം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാൻ ലയ എന്ന ഈ സുന്ദരിയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒൻപത് സിനിമകളിലും പതിനഞ്ചിൽ പരം പരസ്യ ചിത്രങ്ങളിലും ലയ അഭിനയിച്ചിട്ടുണ്ട്. മോഡലിങ്ങിനോടും അഭിനയത്തോടും വളരെയധികം താത്പര്യമുള്ള ലയയുടെ മുൻപ് നടത്തിയ ഫോട്ടോ ഷൂട്ടുകളും വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാൻ ആദ്യം മകൾക്കായിരുന്നു അവസരം ലഭിച്ചത്.
അങ്ങനെ മകൾക്ക് കൂട്ടുപോയതായിരുന്നു ലയ സിംസൺ. പിന്നീട് പരസ്യങ്ങളിലേയ്ക്കും സിനിമകളിലേയ്ക്കും ലയയെ തിരഞ്ഞെടുത്തതോടെ സിനിമയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാനുള്ള ശ്രമത്തിലാണ് ലയ ഇപ്പോൾ. തികച്ചും അപ്രതീക്ഷിതമായാണ് ലയ അഭിനയ രംഗത്തേയ്ക്ക് വരുന്നത്.

ഗാനഗന്ധവർ, പ്രതി പൂവൻ കോഴി, ഷൈലോക്ക് തുടങ്ങി ഹിറ്റ് ചിത്രങ്ങളിൽ ലയ വേഷമിട്ടിട്ടുണ്ട്. രണ്ടാഴ്ച മുൻപാണ് ബാഡ്മിന്റൺ കളിക്കുന്നതിനിടെയാണ് ലയയുടെ കൈ ഒടിഞ്ഞത്. എന്നാൽ അത് കാരണം ചില വർക്കുകൾ ലയക്ക് നഷ്ടപ്പെട്ടു.

ഇതോടെ തൽക്കാലം ഫോട്ടോഷൂട്ടുകൾ ഒന്നും വേണ്ട എന്ന തീരുമാനത്തിൽ ഇരിക്കുകയായിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്ത് കൊണ്ട് ഇത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് നടത്തികൂടാ എന്ന ചിന്ത ലയയിൽ ഉണ്ടാവുന്നത്. എന്നാൽ ഈ ഒടിഞ്ഞ കൈ വച്ച് ഫോട്ടോഷൂട്ട് നടത്തിയാലോ എന്ന ചിന്തയിൽ ഇരിക്കുമ്പോഴാണ് ബിഗിൽ കെ ബിനോയ് എന്ന ഫോട്ടോഗ്രഫർ സുഹൃത്തിനെ ലഭിക്കുന്നത്.

ശാരീരിക വൈകല്യം ഉള്ള നാല് പേർക്കാണ് അദ്ദേഹം തന്റെ സ്ഥാപനത്തിൽ ജോലിയ്ക്ക് നൽകി വരുമാനം നൽകുന്നത്. ബിഗിലും ആ ഫോട്ടോഷൂട്ടിന് സപ്പോർട്ട് ചെയ്തു. ചെറിയ ഒരു അസുഖം പോലും ഉണ്ടായാൽ വീട്ടിൽ അടഞ്ഞിരിക്കുന്നവർക്ക് ഇതൊരു മാതൃകയാണെന്നാണ് ഈ ഫോട്ടോഷൂട്ടിനെ കുറിച്ച് ബിഗിൽന്റെ അഭിപ്രായം. വലത് കൈയിനാണ് ലയക്ക് പ്ലാസ്റ്റർ ഇട്ടിട്ടുള്ളത്. ദൃശ്യം 2, മാലിക്, വൺ എന്നീ ചിത്രങ്ങളാണ് ഇനി ലയയുടേതായി പുറത്തിറങ്ങാൻ ഉള്ളത്.